‘ഹാഫ് സാരിയിൽ തമിഴ് പെൺകുട്ടിയെ പോലെ നടി അമേയ മാത്യു, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കിയ ഒരു നടിയാണ് അമേയ മാത്യു. മോഡലിംഗിലൂടെയാണ് അമേയ ഇത്രത്തോളം ആരാധകരെ നേടിയെടുത്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്ന ഒന്നായി തോന്നില്ല. പക്ഷേ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകളിലൂടെ നിരവധി പേരുടെ മനസ്സ് കീഴടക്കാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ടെന്നതാണ് സത്യം.

ഇപ്പോഴിതാ ഒരു തമിഴ് പെൺകുട്ടിയെ പോലെ വസ്ത്രം ധരിച്ച് സുന്ദരിയായിരിക്കുകയാണ് അമേയ. ചുവപ്പ് ദാവണിയും ഓറഞ്ച് ബ്ലൗസും ധരിച്ചുള്ള അമേയയുടെ ഫോട്ടോഷൂട്ടുകൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങൾ മാത്രമല്ല, തനിക്ക് നാടൻ വേഷങ്ങളും ചേരുമെന്ന് ഇതിലൂടെ അമേയ തെളിയിച്ചിരിക്കുകയാണ്. ദാവണിയിൽ അമേയയെ കാണാൻ നല്ല തിളക്കമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുമ്പോൾ അതിന് വെറൈറ്റി ക്യാപ്ഷൻ ഇടാൻ ശ്രദ്ധിക്കുന്ന ഒരാളാണ് അമേയ. ഈ തവണയും പതിവ് തെറ്റിച്ചില്ല അമേയ. തമിഴ് ഡയലോഗുകൾ മലയാളത്തിൽ എഴുതിയാണ് ഈ തവണ അമേയ ശ്രദ്ധപിടിച്ചു പറ്റിയത്. “പസങ്കകളുക്ക്‌, പൊണ്ണുങ്കെ ടഫാ ഇറുക്രതുവിടെ ക്യൂട്ടാ.. ഇന്നസെന്റാ ഇറുക്രവങ്കളെ താൻ റൊമ്പ പിടിക്കും..”, എന്നാണ് അമേയ ചിത്രങ്ങൾക്ക് ഒപ്പം എഴുതിയത്.

ഇവൾ ഇൻ മാബിയയുടെ ഹാഫ് സാരി ധരിച്ച് ക്യൂട്ട് ലുക്കിൽ അമേയ തിളങ്ങിയപ്പോൾ, യുവരാജ് ജനാർത്ഥനം അത് ക്യാമറയിൽ പകർത്തി. രമ്യ പ്രബഖ് ആണ് അമേയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആട് 2 എന്ന സിനിമയിലാണ് അമേയ ആദ്യമായി അഭിനയിച്ചതെങ്കിലും താരം ശ്രദ്ധ നേടിയത് ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ ടീമിന്റെ കരിക്കിന്റെ വീഡിയോയിൽ അഭിനയിച്ച ശേഷമാണ്.