‘ലെഹങ്കയിൽ അതിസുന്ദരിയായി നടി ജുവൽ മേരി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരമാണ് നടിയും അവതാരകയുമായ ജുവൽ മേരി. അതിൽ ശ്രദ്ധനേടിയ ജുവലിനെ പിന്നീട് മലയാളികൾ കാണുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ്. ഉട്ടോപ്യയിലെ രാജാവ് എന്ന കമൽ സംവിധാനം ചെയ്ത ചിത്രത്തിലാണ് ജുവൽ മേരി ആദ്യമായി നായികയായി അഭിനയിച്ചത്.

അതിന് ശേഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരിലും ജുവൽ നായികയായി അഭിനയിച്ചു. ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി, പാപ്പൻ തുടങ്ങിയ മലയാള സിനിമകളിലും അണ്ണാദുരൈ, മാമാനിതൻ തുടങ്ങിയ തമിഴ് സിനിമകളിലും ജുവൽ അഭിനയിച്ചിട്ടുണ്ട്. 2015-ൽ ടെലിവിഷൻ നിർമ്മാതാവായ ജെൻസൺ സക്കറിയയുമായി വിവാഹിതയായ ജുവൽ വിവാഹശേഷവും അഭിനയ ജീവിതം തുടർന്നു.

ധാരാളം അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും ഹോസ്റ്റായി ജുവൽ നിന്നിട്ടുണ്ട്. ഇത് കൂടാതെ ടെലിവിഷൻ ഷോകളിലും ജുവൽ അവതാരകയായി സജീവമായി നിൽക്കാറുണ്ട്. ടോപ് സിംഗർ സീസൺ 2, സ്റ്റാർ സിംഗർ സീസൺ 8, കോമഡി കൊണ്ടാട്ടം തുടങ്ങിയ പ്രോഗ്രാമുകളിൽ അവതാരകയായ ജുവൽ ഇപ്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ജൂനിയറിലെ അവതാരകയായി തിളങ്ങി നിൽക്കുകയാണ്.

ഇപ്പോഴിതാ ഇഹ ഡിസൈൻസിന്റെ ലെഹങ്കയിൽ അതിസുന്ദരിയായി കാണപ്പെടുന്ന ജുവലിന്റെ പുതിയ ഫോട്ടോസാണ് വൈറലായി കൊണ്ടിരിക്കുന്നത്. സഫീറിന്റെ സായൻ സ്റ്റുഡിയോയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ലെഹങ്കയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ആരാധകർ പറയുന്നു. സ്റ്റാർ സിംഗറിന്റെ ഷൂട്ടിംഗ് സമയത്ത് എടുത്ത ഫോട്ടോഷൂട്ടാണ് ജുവലിന്റെ ഈ പുതിയ ചിത്രങ്ങൾ.