‘തായ്‌ലൻഡിൽ അടിച്ചുപൊളിച്ച് നടി മേഘ്‌ന രാജ്, ഹാപ്പിയായി ഇരിക്കൂവെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറി തെന്നിന്ത്യയിൽ ഒട്ടാകെ ആരാധാകരെ പിന്നീട് സ്വന്തമാക്കിയ താരമാണ് നടി മേഘ്‌ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്‌ന മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ ശ്രദ്ധനേടിയ മേഘ്‌ന മലയാളത്തിൽ പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്.

പത്ത് വർഷത്തിന് പ്രണയത്തിന് ഒടുവിൽ കന്നഡ നടനായ ചിരഞ്ജീവി സർജയുമായി 2018-ലാണ് മേഘ്‌ന വിവാഹിതയായത്. 2020-ൽ മേഘ്‌നയും ചിരഞ്ജീവിയും തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള വരവിൽ പ്രതീക്ഷയോടെ ഇരുന്ന സമയത്താണ് ചീരു ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. കന്നഡ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. മലയാളികളും മേഘ്‌നയുടെ ദുഖത്തിൽ പങ്കുചേർന്നു.

2020 ഒക്ടോബറിൽ മേഘ്‌നയ്ക്ക് ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. റായാൻ രാജ് എന്നാണ് മകന്റെ പേര്. ചീരുവിന്റെ ഓർമ്മകളിലാണ് മേഘ്‌ന ഇപ്പോഴും ജീവിക്കുന്നത്. ഈ വർഷം മുതൽ വീണ്ടും സിനിമകളിൽ സജീവമായി നിൽക്കുന്ന മേഘ്‌ന രണ്ട് കന്നഡ സിനിമകളിൽ അതിന് ശേഷം അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് റിലീസ് ആവുകയും ഒന്ന് ഷൂട്ടിംഗ് പൂർത്തിയാവുകയും ചെയ്തു.

ഭർത്താവിന്റെ മരണശേഷം ഇതാദ്യമായി അവധി ആഘോഷിക്കാൻ തായ്‌ലൻഡിൽ പോയിരിക്കുകയാണ് മേഘ്‌ന. കൂട്ടുകാരികൾക്ക് ഒപ്പം മേഘ്‌ന തായ്‌ലൻഡിൽ പോയത്. മേഘ്‌നയെ ഇങ്ങനെ സന്തോഷവതിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. തായ്‌ലൻഡിലെ ഒരു ആഡംബര ഹോട്ടലിൽ പൂളിൽ ബീച്ച് ഗേൾ ലുക്കിൽ മേഘ്‌ന തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.


Posted

in

by