‘ചിരിയാണ് സാറേ ഈ കൊച്ചിന്റെ മെയിൻ!! ക്യൂട്ട് ലുക്കിൽ തിളങ്ങി നടി സാനിയ ബാബു..’ – വീഡിയോ വൈറൽ

‘ചിരിയാണ് സാറേ ഈ കൊച്ചിന്റെ മെയിൻ!! ക്യൂട്ട് ലുക്കിൽ തിളങ്ങി നടി സാനിയ ബാബു..’ – വീഡിയോ വൈറൽ

സീരിയലുകളിൽ ബാലതാരമായി അഭിനയിക്കുകയും ശേഷം സിനിമയിലേക്ക് എത്തുകയും സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. സിനിമയിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും വളരെ ചെറിയ പ്രായത്തിൽ തന്നെ അവർക്ക് ലഭിക്കുകയും ചെയ്യുന്നു. അങ്ങനെ സീരിയലുകളിൽ ബാലതാരമായ ശേഷം സിനിമയിൽ എത്തിയ താരമാണ് സാനിയ ബാബു.

ഒരുപക്ഷേ ആ പേര് പറയുന്നതിനേക്കാൾ ഇപ്പോൾ ആളുകൾക്ക് പെട്ടന്ന് മനസ്സിലാവുകയും ഈ അടുത്തിടെ ഇറങ്ങിയ ജോ ആൻഡ് ജോയിലെ നിമ്മി വാവച്ചി എന്ന് പറയുന്നതാണ്. പ്രേക്ഷകർക്ക് ഇപ്പോൾ വളരെ പെട്ടന്ന് ആ പേര് പറഞ്ഞാൽ മനസ്സിലാവും. ആ സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് സാനിയ അഭിനയിച്ചത്. ചില കുടുംബപ്രേക്ഷകർക്ക് എങ്കിലും അതിന് മുമ്പ് തന്നെ സാനിയ സുപരിചിതയാണ്.

ഒറ്റച്ചിലമ്പ്‌, കാണാക്കുയിൽ, ഇളയവൾ ഗായത്രി തുടങ്ങിയ പരമ്പരകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട് സാനിയ. സാനിയ സിനിമയിലേക്ക് വരുന്നത് നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെയാണ്. അതിന് ശേഷം മമ്മൂട്ടിയുടെ മകളായ ഗാനഗന്ധർവൻ എന്ൻ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും ഒരു വൈറൽ താരമാണ് സാനിയ മിക്കപ്പോഴും.

ഇപ്പോഴിതാ ജോ ആൻഡ് ജോ റിലീസ് ചെയ്തിട്ട് അൻപത് ദിവസങ്ങൾ തിയേറ്ററിൽ പിന്നിട്ടതിന്റെ ആഘോഷം കൊച്ചിയിൽ വച്ച് നടത്തിയിരിക്കുകയാണ്. സിനിമയിലെ അണിയറപ്രവത്തകർക്കും താരങ്ങൾക്കും ഡിജിറ്റൽ പ്രൊമോഷൻ മേഖലയിലെ ആളുകൾക്കും മൊമെന്റോ നൽകുന്ന ചടങ്ങും നടന്നിരുന്നു. നിമ്മിയായി ജനമനസ്സുകളിൽ കയറി കൂടിയ സാനിയ ബാബുവും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു.

സിനിമയിലെ മറ്റു താരങ്ങളായ മാത്യു തോമസ്, നിഖില വിമൽ, മെൽവിൻ ബാബു, സാഗർ സൂര്യ തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. ഐശ്വര്യ ലക്ഷ്മി, ഉണ്ണി മുകുന്ദൻ എന്നിവരായിരുന്നു അതിഥികളായി എത്തിയത്. എങ്കിലും ചടങ്ങളിൽ ക്യാമറ കണ്ണുകൾ കൂടുതൽ പോയത് സാനിയയിലേക്ക് ആയിരുന്നു. സാനിയയുടെ ക്യൂട്ട് ചിരിയുള്ള ചിത്രങ്ങളും വീഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

CATEGORIES
TAGS