‘മാലിദ്വീപിൽ സ്ഥിര താമസം ആക്കുമോ!! വീണ്ടും ഗ്ലാമറസ് ലുക്കിൽ നടി സാനിയ..’ – വീഡിയോ വൈറലാകുന്നു

നർത്തകിയായി മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടി പിന്നീട് ബാലതാരമായി സിനിമയിലേക്ക് എത്തി അതിന് ശേഷം നായികയായി മാറിയ താരമാണ് നടി സാനിയ അയ്യപ്പൻ. ക്യൂൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഒരുപാട് സിനിമകളിൽ നായികയായി സാനിയ അഭിനയിച്ചിട്ടില്ല. നായികയായി മാത്രമല്ല അല്ലാതെ തന്നെ ഒത്തിരി സിനിമകൾ ചെയ്തിട്ടുള്ള ഒരാളല്ല സാനിയ.

എങ്കിലും സമൂഹ മാധ്യമങ്ങളിൽ സാനിയയ്ക്കുള്ള ആരാധകർ ധാരാളം സിനിമകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് പോലുമുണ്ടോ എന്നത് സംശയമാണ്. അതിന് പ്രധാന കാരണം സാനിയ പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസും തന്നെയാണ്. മലയാള സിനിമയിൽ സാനിയയെ പോലെ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോസ് പങ്കുവെക്കുന്ന മറ്റൊരാളുണ്ടോ എന്നതും സംശയമാണ്. ഗ്ലാമറസായി എത്തിയാൽ സാനിയ കിടിലം ലുക്കുമാണ്.

ഫോട്ടോഷൂട്ടുകൾ കഴിഞ്ഞാൽ സാനിയയെ ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് യാത്രകൾ ചെയ്യുന്നതിന്റെ വീഡിയോസ് ആണ്. രാജ്യത്തിന് പുറത്ത് ഒരുപാട് യാത്രകൾ പോയിട്ടുള്ള സാനിയ ഏറ്റവും കൂടുതൽ തവണ അവധി ആഘോഷിക്കാൻ പോയിട്ടുള്ളത് ഒരുപക്ഷേ മാലിദ്വീപിൽ ആയിരിക്കും. ദുബായ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളും സാനിയ ഇടയ്ക്കിടെ പോകാറുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ എട്ട് രാജ്യങ്ങളിലാണ് സാനിയ പോയിട്ടുള്ളത്.

ഈ കാര്യം സാനിയ തന്നെ സോഷ്യൽ മീഡിയയിൽ അറിയിച്ചരുന്നു. ഇപ്പോഴിതാ വീണ്ടും മാലിദ്വീപിലേക്ക് യാത്ര പോയതിന്റെ വീഡിയോ സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾക്ക് ഒപ്പമാണ് സാനിയ പോയിരിക്കുന്നത്. പതിവ് പോലെ തന്നെ ഈ തവണയും ഗ്ലാമറസ് ഔട്ട് ഫിറ്റുകളിൽ തന്നെയാണ് താരത്തിനെ കാണാൻ കഴിയുന്നത്. മാലിദ്വീപിൽ സ്ഥിര താമസം ആക്കുമോ എന്നും ചിലർ വീഡിയോയുടെ താഴെ ചോദിച്ചിട്ടുണ്ട്.