‘മനോഹരമായ ആശംസകൾക്ക് എല്ലാവർക്കും നന്ദി, 44-ാം ജന്മദിനത്തിൽ നടി സംയുക്ത വർമ്മ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്നില്ലെങ്കിൽ കൂടിയും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് സംയുക്ത വർമ്മ. വെറും മൂന്ന് വർഷത്തെ സിനിമ കരിയർ മാത്രമുള്ള ഒരു നടിയാണ് സംയുക്ത. ആ മൂന്ന് വർഷത്തിനുള്ളിൽ 2 തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സംയുക്ത നേടിയിട്ടുണ്ട്. സംയുക്ത അഭിനയിച്ച ഓരോ കഥാപാത്രവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത്രയും ആരാധകർ.

നടൻ ബിജു മേനോനുമായി പ്രണയിച്ച് വിവാഹം കഴിച്ച ശേഷം സംയുക്ത സിനിമ ജീവിതം അവസാനിപ്പിച്ചു. ഇപ്പോൾ ഒരു കുടുംബിനിയുടെ റോളിൽ ഒതുങ്ങിക്കൂടുകയാണ് താരം. എങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യം പൊതുവേ കാണിക്കാറുണ്ട്. വിവാഹിതയായ ജീവിതം തുടങ്ങിയിട്ട് 21-ാം വാർഷികം ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്ന് സംയുക്തയുടെ ബന്ധുവായ ഊർമിള ഉണ്ണി മനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ തന്റെ നാല്പത്തിനാലാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംയുക്ത വർമ്മ. “നിങ്ങളുടെ മനോഹരമായ ആശംസകൾക്ക് എല്ലാവർക്കും നന്ദി..”, എന്ന ക്യാപ്ഷനോടെ സംയുക്ത സെറ്റ് മുണ്ടുടുത്ത് തനി നാടൻ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ബിജു മേനോൻ ഒപ്പമുള്ള ഔർ ഫോട്ടോയും കൂട്ടത്തിൽ ഉണ്ടായിരിന്നു.

സംയുക്ത ആശംസകൾ നേർന്ന് ആരാധകർ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. സിനിമയിൽ വർഷങ്ങളായി ഇല്ലാതിരുന്നിട്ടും ഇത്രയും സ്നേഹിക്കപ്പെടുന്ന ഒരു താരമുണ്ടോ എന്നത് സംശയമാണ്. 2002-ൽ പുറത്തിറങ്ങിയ കുബേരൻ എന്ന ചിത്രത്തിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. സംയുക്തയുടെ ഒരു തിരിച്ചുവരവ് വേണമെന്ന് ഒരുപാട് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.