‘എന്റെ ലേഖയുടെ ജന്മദിനം! ഭാര്യയ്ക്ക് ഒപ്പം താജ് മഹൽ സന്ദർശിച്ച് എംജി ശ്രീകുമാർ..’ – ആശംസകളുമായി ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളാണ് എംജി ശ്രീകുമാർ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000-ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. 1983-ൽ കൂലി എന്ന ചിത്രത്തിൽ പാടി കൊണ്ട് പിന്നണി ഗായകനായി തുടങ്ങിയ എംജി പിന്നീട് മലയാളത്തിലെ അറിയപ്പെടുന്ന ഗായകനായ മാറി. രണ്ട് തവണ നാഷണൽ അവാർഡും നേടി.

മൂന്ന് തവണ കേരള സംസ്ഥാന അവാർഡിനും എംജി ശ്രീകുമാർ അർഹനായി. എംജിയുടെ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർ ഏറെ ഇഷ്ടമാണ്. മോഹൻലാലിൻറെ ശബ്ദത്തിന്റെ സാമ്യമുള്ള ഒരു ശബ്ദം ആയതുകൊണ്ട് തന്നെ മോഹൻലാലിൻറെ ഒരുപാട് സിനിമകളിൽ എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. അന്തരിച്ച സംഗീത സംവിധായകനായ എംജി രാധാകൃഷ്‌ണന്റെ അനിയൻ കൂടിയാണ് ശ്രീകുമാർ.

2000-ലാണ് എംജി ശ്രീകുമാർ വിവാഹിതനാകുന്നത്. ഏറെ വർഷങ്ങളായി പരിചയമുണ്ടായിരുന്ന ലിവിങ് റിലേഷനിൽ പോലുമായിരുന്ന ലേഖയുമായിട്ടാണ് എംജി ശ്രീകുമാർ വിവാഹിതനാകുന്നത്. എംജിക്ക് ഒപ്പം എപ്പോഴും കാണുന്ന ഒരാളാണ് ലേഖ. വിദേശ രാജ്യങ്ങളിൽ സംഗീത പ്രോഗ്രാമിന് പോയാലും എവിടെ പോയാലും ഭാര്യ ലേഖയും കാണാം. അങ്ങനെ ലേഖയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്.

ഇപ്പോഴിതാ ഭാര്യയുടെ ജന്മദിനത്തിൽ ലേഖയ്ക്ക് ഒപ്പം പ്രണയിതാക്കളുടെ ഇഷ്ടപ്പെട്ട സ്ഥലമായ താജ് മഹൽ സന്ദർശിച്ചിരിക്കുകയാണ് എംജി ശ്രീകുമാർ. “ആദ്യമായി ആഗ്രയിൽ താജ് മഹലിൽ.. എന്റെ ലേഖയുടെ ജന്മദിനത്തിൽ..”, ഭാര്യയ്ക്ക് ഒപ്പം താജ് മഹലിന് മുന്നിൽ കൈകോർത്ത് നിൽക്കുന്ന ഫോട്ടോ എംജി പോസ്റ്റ് ചെയ്തു. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ലേഖയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടത്. ‘ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ്..’, വേറെയൊരു പോസ്റ്റും എംജി ഇട്ടിരുന്നു.