‘നടി ഉത്തര ഉണ്ണിയുടെ സീമന്തം ചടങ്ങിൽ തിളങ്ങി സംയുക്ത വർമ്മ, ക്യൂട്ട് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

നടിയും നർത്തകിയുമായ ഉത്തര ഉണ്ണിക്കും ഭർത്താവ് നിതീഷ് എസ് നായർക്കും പെൺകുഞ്ഞ് പിറന്ന വിവരം ഇന്ന് രാവിലെ ഉത്തരയും അമ്മ ഊർമിളയും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജൂലൈ ആറിനാണ് കുഞ്ഞ് ജനിച്ചത്. ധീമഹി നിതീഷ് നായർ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. 2021-ലായിരുന്നു ഉത്തരയും ബാംഗ്ലൂരിൽ ബിസിനസുകാരനായ നിതീഷും തമ്മിലുള്ള വിവാഹം നടന്നത്.

മലയാള സിനിമയിൽ നിരവധി താരങ്ങൾ പങ്കെടുത്ത ഒരു താരവിവാഹം തന്നെയായിരുന്നു അത്. ഊർമിളയുടെ വർഷങ്ങളായുള്ള സിനിമ ബന്ധവും ഉത്തരയുടെ സിനിമ പ്രവേശനവുമൊക്കെ പ്രേക്ഷകർ അറിയുന്ന കാര്യമാണ്. നടി സംയുക്ത വർമ്മ ഇവരുടെ ബന്ധുവുമാണ്. വിവാഹ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും നിറഞ്ഞ് നിന്നത് സംയുകതയുടെയും ബിജു മേനോന്റെയും ചിത്രങ്ങളായിരുന്നു.

ഇപ്പോഴിതാ ഉത്തരയുടെ ഗർഭകാലത്ത് നടക്കുന്ന സീമന്തം എന്ന ചടങ്ങിന്റെ വീഡിയോ താരം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിവിട്ടിരിക്കുകയാണ്. ബ്രാഹ്മിണ ആചാരപ്രകാരമാണ് സീമന്തം ചടങ്ങുകൾ നടന്നത്. ചടങ്ങളിൽ സംയുക്ത വർമ്മയും പങ്കെടുത്തിരുന്നു. ഗർഭിണിയായി ഏഴാം മാസത്തിന് മുമ്പാണ് ഈ ചടങ്ങ് നടക്കാറുള്ളത്. രണ്ട് ദിവസത്തെ പൂജകളാണ് നടന്നത്. സന്ധ്യ സമയത്ത് ഭഗവതി സേവയോടെയാണ് തുടക്കം.

കുപ്പിവളകളുടെ കിലുക്കം മനസ്സിനും ശരീരത്തിനും സന്തോഷം നൽകുമെന്ന് പൂർവികർ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് വിവാഹത്തിനും ഗർഭസമയത്തും സ്ത്രീകൾ കുപ്പിവളകൾ ധരിക്കണം. ഈ കാര്യങ്ങൾ എല്ലാ വിശദമായി ഉത്തരയുടെ അമ്മ ഊർമിള വീഡിയോയിൽ പറയുന്നുണ്ട്. ചടങ്ങിൽ സംയുകത വർമ്മയെ തന്നെയാണ് എല്ലാവരും വീഡിയോ കണ്ട ശേഷം ശ്രദ്ധിച്ചത്. സംയുക്ത ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്.