‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടു, സെറ്റ് സാരിയിൽ തിളങ്ങി നടി സംയുക്ത മേനോൻ..’ – ഫോട്ടോസ് വൈറൽ

ടോവിനോയുടെ നായികയായി തീവണ്ടി എന്ന സിനിമയിൽ അഭിനയിച്ച് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് നടി സംയുക്ത മേനോൻ. ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന ഒരു നടിയായി സംയുക്ത മാറി കഴിഞ്ഞു. തെലുങ്കിൽ പവൻ കല്യാൺ നായകനാകുന്ന ഭീംല നായകിൽ സംയുക്ത മേനോൻ ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. തെലുങ്കിലെ ആദ്യ ചിത്രം കൂടിയാണ് ഇത്.

ഇത് കൂടാതെ കന്നഡയിലും ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഗാലിപ്പട 2 എന്ന കന്നഡ സിനിമയുടെ പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. സംയുക്തയുടെ മൂന്നാമത്തെ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ഈ കഴിഞ്ഞ ദിവസമാണ് അന്നൗൺസ് ചെയ്തത്. ധനുഷിന്റെ നായികയായിട്ടാണ് ഇനി സംയുക്ത അഭിനയിക്കാൻ പോകുന്നത്.

മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന കടുവയിലും സംയുക്ത നായികയായി അഭിനയിക്കുന്നുണ്ട്. അങ്ങനെ തെന്നിന്ത്യയിൽ ഒട്ടാകെ ഒരേ സമയം ഷൂട്ടിങ്ങുകളും തിരക്കുകളുമായി മുന്നേറുകയാണ് സംയുക്ത. മോഡേൺ വേഷങ്ങൾ ധരിച്ചുള്ള സംയുക്തയുടെ ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രങ്ങളിലുള്ള ഫോട്ടോസ് ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് സംയുക്ത.

സെറ്റുസാരിയിൽ തനിനാടൻ ലുക്കിലാണ് സംയുക്ത ഈ തവണ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടു എന്ന തരത്തിലുള്ള കമന്റുകൾ വന്നിട്ടുമുണ്ട്. ചിലർ ഇത് ഓണമല്ല ക്രിസ്തുമസ് ആണെന്ന് സൂചിപ്പിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്. “ഇന്നൊരു പ്രത്യേക ദിവസമാണ്. പുതിയ തുടക്കങ്ങളുടെ. ഒരു നടിയെന്ന നിലയിൽ ഞാൻ എപ്പോഴും ആഗ്രഹിച്ച കാര്യങ്ങളിലേക്ക് ഒരു പടി അടുത്തു. അനേകം ആദ്യങ്ങളുടെ ഈ യാത്ര ആരംഭിക്കുന്നു, എല്ലാ ദൈവിക അനുഗ്രഹങ്ങളും തേടുന്നു..”, സംയുക്ത ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

CATEGORIES
TAGS
NEWER POST‘ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ ഇയ്യപ്പന്റെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ
OLDER POST‘അർദ്ധരാത്രിയിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? ഹോട്ട് ലുക്കിൽ മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ