‘ശെടാ!! ഇത് നമ്മുടെ പഴയ സംയുക്ത തന്നെ ആണോ, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ

പോപ്‌കോൺ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംയുക്ത മേനോൻ. അതിന് ശേഷം ടോവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി എന്ന സിനിമയിൽ നായികയായി അഭിനയിച്ചതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും മലയാളത്തിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. ലില്ലി എന്ന ചിത്രത്തിൽ സംയുക്തയുടെ അതി ഗംഭീര പ്രകടനവും കണ്ടു.

അതിന് ശേഷം തമിഴിൽ നിന്ന് അവസരം ലഭിക്കുകയും അവിടെ അരങ്ങേറുകയും ചെയ്തു. ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, എടക്കാട്‌ ബറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ്, എറിഡ, കടുവ, ബൂമറാങ് തുടങ്ങിയ മലയാള സിനിമകളിൽ സംയുക്ത നായികയായി അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിൽ തെലുങ്കിൽ അരങ്ങേറിയ ശേഷം ഒരു ഗ്ലാമറസ് താരമായി സംയുക്ത ആരാധകർക്ക് കാണാനും തുടങ്ങി.

ഭീംല നായക് എന്ന സിനിമയിലൂടെയാണ് സംയുക്തയുടെ തെലുങ്ക് രംഗപ്രവേശം. ഈ വർഷം ഏപ്രിൽ ഇറങ്ങിയ വിരുപക്ഷയാണ് തെലുങ്കിലെ സംയുക്തയുടെ അവസാനമിറങ്ങിയ ചിത്രം. ഡെവിൾ – ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ് എന്ന സിനിമയാണ് ഇനി സംയുക്തയുടെ വരാനുള്ളത്. കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമായി നിൽക്കുന്ന ഒരാളല്ല സംയുക്ത. ഒരു നീണ്ട ഇടവേള എന്ന് തന്നെ പറയേണ്ടി വരും.

മലയാളത്തിലും സംയുക്ത അഭിനയിച്ച സിനിമകൾ ഇറങ്ങിയിട്ട് കുറച്ഛ് നാളുകളായി. അതെസമയം സമൂഹ മാധ്യമങ്ങളിൽ സംയുക്തയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കറുപ്പ് ഔട്ട് ഫിറ്റിൽ ആരെയും കൊതിപ്പിക്കുന്ന ലുക്കിലാണ് സംയുക്ത തിളങ്ങി. സിനിമയിൽ അവസരം കുറഞ്ഞല്ലേ, എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ എന്നിങ്ങനെ ചില വിമർശന കമന്റുകളും വന്നിട്ടുണ്ട്.