‘ഇതാണോ പുതിയ ഹെയർ സ്‌റ്റൈൽ, സംയുക്ത മുടി മുറിച്ചോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
തീവണ്ടി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. പക്ഷേ അതായിരുന്നില്ല സംയുക്തയുടെ ആദ്യ ചിത്രം. 2016-ൽ പുറത്തിറങ്ങിയ പോപ്പ്കോൺ എന്ന സിനിമയിലാണ് സംയുക്ത ആദ്യമായി അഭിനയിച്ചത്. ടോവിനോയുടെ നായികയായി തീവണ്ടിയിൽ തകർത്ത് അഭിനയിച്ചപ്പോൾ സംയുക്ത ആരാധകരുമുണ്ടായി.
ചുരുങ്ങിയ സമയംകൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുന്ന സംയുക്ത വളരെ മോഡേൺ ആയിട്ടുള്ള ഒരാളാണ്. തീവണ്ടിയിൽ നാടൻ വേഷത്തിൽ കണ്ട സംയുക്ത ഇപ്പോൾ ആ തടിയൊക്കെ കുറച്ച് വളരെ സ്ലിമായി മാറിയിരിക്കുകയാണ്. ലില്ലി, ഉയരെ, കൽക്കി, ഒരു യമണ്ടൻ പ്രേമകഥ, എടക്കാട് ബറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം തുടങ്ങിയ സിനിമകളിൽ സംയുക്ത അഭിനയിച്ചു.
ഈ അടുത്തിടെ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് സംയുക്ത അവസമായി അഭിനയിച്ചത്. സംയുക്ത ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. ഇത് കൂടാതെ മലയാളത്തിലും രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. സംയുക്ത പുതിയതായി പങ്കുവച്ച സെൽഫി ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മുടി മുറിച്ചോ എന്നും ഇതാണോ സംയുക്തയുടെ പുതിയ ഹെയർ സ്റ്റൈൽ എന്നും ഒക്കെ ആരാധകർ ഫോട്ടോയുടെ താഴെ ചോദിക്കുന്നുണ്ട്. തീവണ്ടിയിലെ സംയുക്ത അല്ല ആളാകെ മാറി പോയെന്നും ചിലർ പറയുന്നുണ്ട്. സൺ കിസ്സഡ് എന്ന ക്യാപ്ഷനോടെയാണ് സംയുക്ത പുതിയ സെൽഫി ഫോട്ടോകൾ പങ്കുവച്ചത്.