‘അച്ഛന് വോട്ട് ചെയ്യാൻ പോയില്ലേ? മുന്നാറിൽ അടിച്ചുപൊളിച്ച് നടി അഹാന..’ – ഫോട്ടോസ് വൈറലാകുന്നു

‘അച്ഛന് വോട്ട് ചെയ്യാൻ പോയില്ലേ? മുന്നാറിൽ അടിച്ചുപൊളിച്ച് നടി അഹാന..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണകുമാർ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സിനിമയിലേക്ക് എത്തുന്നത് രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിലൂടെയാണ്. ടോവിനോയ്ക്ക് ഒപ്പം അഭിനയിച്ച ലുക്കാ എന്ന സിനിമയാണ് താരത്തിന് ഒരുപാട് ആരാധകർ ഉണ്ടാക്കി കൊടുത്തത്.

സിനിമയിൽ നിറഞ്ഞ് നിൽക്കുന്നതിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായ ഒരാളാണ് അഹാന. പല വിവാദങ്ങളിലും ഈ ചുരുങ്ങിയ കാലയളവിൽ താരം ചെന്നുപ്പെട്ടിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം ധൈര്യത്തോടെ നേരിട്ട് സിനിമയിൽ മികച്ച അഭിനയം കാഴ്ച വച്ച് മുന്നോട്ട് പോകുന്ന അഹാന അനിയത്തിമാർക്കൊപ്പം ധാരാളം വീഡിയോസും ചെയ്യാറുണ്ട്.

അഭിനയം കഴിഞ്ഞാൽ അഹാനയുടെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന് യാത്ര ചെയ്യുക എന്നതാണ്. വീട്ടുകാർക്ക് ഒപ്പം, സുഹൃത്തുകൾക്ക് ഒപ്പവും അതുപോലെ ഒറ്റയ്ക്കുമോക്കെ യാത്ര പോകുന്ന വിഡിയോസ് അഹാന യൂട്യൂബിൽ പോസ്റ്റ് ചെയ്യാറുണ്ട്. അച്ഛൻ കൃഷ്ണകുമാർ തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

ശക്തമായ ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഇത്. അതിന്റെ കാരണം കൃഷ്ണകുമാറിന്റെ വരവോടുകൂടിയാണ്. എന്നാൽ അച്ഛന് വേണ്ടി ഇലക്ഷൻ ക്യാമ്പയിനുകളിൽ ഒന്നും അഹാന പങ്കെടുത്തിരുന്നില്ല. ഇളയമക്കൾ പല സ്ഥലങ്ങളിലും കൃഷ്ണകുമാറിന് വോട്ട് അഭ്യർത്ഥിച്ച് വന്നിരുന്നു. വോട്ടിംഗ് ദിനത്തിൽ വോട്ട് ചെയ്യാൻ പോയില്ലേയെന്ന് പലരും അഹാനയോട് ചോദിച്ചിരുന്നു.

എന്നാൽ വോട്ടിംഗ് ദിനത്തിൽ മുന്നാറിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാന. ഒരാഴ്ചത്തോളമായി അഹാന മുന്നാറിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. മുന്നാറിലെ വിൽമൗണ്ടിൽ നിന്നുള്ള ചിത്രമാണ് ഒടുവിലായി അഹാന പോസ്റ്റ് ചെയ്തിട്ടുള്ളത്. കൃഷ്ണകുമാറും ഭാര്യയും രണ്ട് പെൺമക്കളും വോട്ട് ചെയ്ത മടങ്ങുന്ന ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

CATEGORIES
TAGS