‘ജിമ്മിലെ വർക്ക്ഔട്ടിന് ശേഷമുള്ള സെൽഫി!! സംയുക്തയുടെ ഫിറ്റ്‌നെസ് രഹസ്യം..’ – ഫോട്ടോസ് വൈറൽ

പോപ്‌കോൺ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി സംയുക്ത മേനോൻ. ആദ്യ സിനിമയിൽ ചെറിയ ഒരു വേഷത്തിലാണ് സംയുക്ത അഭിനയിച്ചതെങ്കിലും തൊട്ടടുത്ത് തന്നെ നായികയായി അരങ്ങേറാൻ സംയുക്തയ്ക്ക് സാധിച്ചിരുന്നു. ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടി.പി സംവിധാനം ചെയ്ത തീവണ്ടി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ആദ്യമായി നായികയായി.

തീവണ്ടിയിലെ ദേവി എന്ന കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതിലെ പ്രകടനമികവ് കണ്ടുകൊണ്ട് തന്നെ കൂടുതൽ നല്ല അവസരങ്ങൾ സംയുക്തയെ തേടിയെത്തി. അതും തമിഴിൽ നിന്നാണ് അടുത്ത അവസരം വന്നത്. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ സിനിമകളിലൂടെ തമിഴിലും അഭിനയിച്ചു സംയുക്ത. ദുൽഖറിന്റെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്തി.

ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ സംയുക്ത ചെയ്തിട്ടുണ്ട്. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ഭീംല നായക് ആണ് സംയുക്തയുടെ അവസാന റിലീസ് ചിത്രം. ആദ്യ കന്നഡ ചിത്രത്തിനൊപ്പം തമിഴിലും മലയാളത്തിലും വേറെയും സിനിമകൾ അടുത്തതായി ഇറങ്ങാനുണ്ട് സംയുക്തയ്ക്ക്.

മാറി മാറിയുള്ള സിനിമകളുടെ ഷൂട്ടിങ്ങും മറ്റു തിരക്കുകൾക്ക്‌ ഇടയിലും സംയുക്ത ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്ന ഒരാളാണെന്ന് പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. തീവണ്ടിയിൽ അഭിനയിച്ചപ്പോഴുള്ള സംയുക്തയെ അല്ല പ്രേക്ഷകർക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത ശേഷമുള്ള ഒരു മിറർ സെൽഫി തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് സംയുക്ത ഇപ്പോൾ.