‘നീല സാരിയിൽ അതിസുന്ദരിയായി നടി പൂർണിമ ഇന്ദ്രജിത്ത്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കേരളത്തിൽ താമസമാക്കിയ തമിഴ് കുടുംബത്തിൽ ജനിച്ച് മലയാള സിനിമയിൽ നായികയായി തിളങ്ങിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ചെറുറോളുകളിൽ ആണ് പൂർണിമ ആദ്യം അഭിനയിച്ചത്. പിന്നീട് സഹനടിയായി മാറുകയും അതിന് ശേഷം നായികയായി അഭിനയിക്കുകയും ചെയ്തു. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് കുറച്ച് വർഷങ്ങൾ വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ.

നടൻ ഇന്ദ്രജിത്താണ് പൂർണിമയെ വിവാഹം ചെയ്തത്. രണ്ട് പെൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. ഇളയമകൾ നക്ഷത്ര ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പൂർണിമ തിരിച്ചുവരവ് നടത്തിയത് വൈറസ് എന്ന സിനിമയിലാണ്. വർണകാഴ്ചകൾ എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി നായികയായത്.

വലിയേട്ടൻ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ, ഡാനി തുടങ്ങിയ സിനിമകളിൽ വിവാഹത്തിന് മുമ്പ് പൂർണിമ അഭിനയിച്ചിട്ടുണ്ട്. രാജീവ് രവിയുടെ സംവിധാനത്തിൽ ഇറങ്ങുന്ന നിവിൻ പൊളി നായകനാകുന്ന തുറമുഖം എന്ന സിനിമയാണ് ഇനി പൂർണിമയുടെ പുറത്തിറങ്ങാനുള്ളത്. കോബാൾട് ബ്ലൂ എന്ന ഹിന്ദി സിനിമയിലും പൂർണിമ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ ഒരു കോസ്റ്റിയൂം ഡിസൈനിംഗ് കമ്പനിയും പൂർണിമ നടത്തുന്നുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് പൂർണിമ. തന്റെ ഡിസൈനിങ് വർക്കുകൾ അതിലൂടെ പൂർണിമ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നീല സാരിയിൽ പൂർണിമ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു സ്വിമ്മിങ് പൂളിന് അരികിൽ നിന്നാണ് പൂർണിമ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ പറയുന്നത്.