‘അന്നും ഇന്നും അരികിൽ! അനിയത്തിയുടെ ബിരുദ ദാന ചടങ്ങിൽ തിളങ്ങി നടി സംവൃത..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് സംവൃത സുനിൽ. ഒരു നാട്ടിൻപുറത്തുകാരിയായി മലയാളി പ്രേക്ഷകർ എന്നും കണ്ടിരുന്ന ഒരു മുഖം കൂടിയായിരുന്നു സംവൃതയുടെത്. സിനിമയിൽ വന്ന ശേഷം യാതൊരു വിധ വിവാദങ്ങളും ഇന്നേവരെ സംവൃതയുടെ പേരിൽ ഉണ്ടായിരുന്നില്ല എന്നതും ജനപിന്തുണയ്ക്ക് കാരണമാണ്.

കണ്ണൂർ സ്വദേശിനിയായ സംവൃത 2004-2012 കാലഘട്ടത്തിൽ നിരവധി സിനിമകളിലാണ് നായികയായി അഭിനയിച്ചത്. 2019-ൽ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2012-ൽ വിവാഹിതയായ ശേഷം ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സംവൃത സിനിമയിൽ അഭിനയിച്ചത്. വിവാഹ ശേഷം സംവൃത ബ്രെക്ക് എടുത്തു.

അമേരിക്കയിൽ എഞ്ചിനീയറായ അഖിൽ ജയരാജുമായിട്ടാണ് സംവൃത വിവാഹിതയാകുന്നത്. രണ്ട് ആൺകുട്ടികളും താരത്തിനുണ്ട്. സംവൃതയുടെ അനിയത്തി സഞ്ജുക്തയും സിനിമയിൽ ജോലി ചെയ്തിട്ടുണ്ട്. സ്പാനിഷ് മസാല എന്ന സിനിമയുടെ സൗണ്ട് റെക്കോർഡിങ് ചെയ്തത് സഞ്ജുക്തയായിരുന്നു. സഞ്ജുക്ത തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

ലണ്ടനിൽ നിന്ന് ബിരുദം നേടിയ സന്തോഷമാണ് സഞ്ജുക്ത പങ്കുവച്ചത്. കുഞ്ഞിലെ ആദ്യാക്ഷരം കുറിക്കുന്ന ചിത്രവും ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴുള്ള കുടുംബ ഫോട്ടോയും ചേർത്താണ് സഞ്ജുക്ത പോസ്റ്റ് ചെയ്തത്. രണ്ടിലും ചേച്ചിയും അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്ന കാര്യവും സഞ്ജുക്ത കുറിച്ചു. “ഞാൻ എന്റെ വിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ എന്റെ അരികിൽ!! ഇപ്പോഴും എന്റെ അരികിൽ, 3 ഡിഗ്രി കഴിഞ്ഞ്..”, സഞ്ജുക്ത ചിത്രത്തോടൊപ്പം കുറിച്ചു.