‘വിമർശകരുടെ വായടപ്പിച്ച് നടി ഗൗരി കിഷൻ!! സ്വിം സ്യുട്ടിൽ ഹോട്ടായി താരം..’ – ഫോട്ടോസ് വൈറൽ

വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 96 എന്ന സിനിമയിൽ തൃഷയുടെ ചെറുപ്പം അവതരിപ്പിച്ച് ശ്രദ്ധനേടിയ മലയാളിയായ പെൺകുട്ടിയാണ് നടി ഗൗരി ജി കിഷൻ. ബാലതാരത്തിൽ നിന്ന് തുടങ്ങിയ ഗൗരി വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായി അഭിനയിച്ചു ഗൗരി.

ഈ കഴിഞ്ഞ ദിവസമാണ് ഗൗരി മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയത്. അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച ഗൗരിക്ക് പക്ഷേ കമന്റ് ബോക്സിൽ അത്ര മോശം അഭിപ്രായമല്ല ലഭിച്ചത്. ഗ്ലാമറസ് ലുക്കിലാണ് ചിത്രങ്ങളിൽ ഗൗരി തിളങ്ങിയത്. ഇതാണ് കമന്റുകൾക്ക് കാരണമായത്. 96-ലെ കുട്ടിജാനു ആണോ എന്ന് പലരും സംശയിച്ചുപോയി. ഇത്ര പ്രതീക്ഷിച്ചില്ല എന്നാണ് പലരും കമന്റ് ചെയ്തത്.

സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയാണോ എന്ന് ചോദിച്ചവർ പോലുമുണ്ടായിരുന്നു. വിമർശകരുടെ കമന്റുകൾ കണ്ടില്ലെന്ന് നടിക്കാൻ ഗൗരിക്കും ഉദ്ദേശമില്ല. ഗ്ലാമറസ് വേഷത്തിൽ നിന്ന് സ്വിം സ്യുട്ട് ധരിച്ചുള്ള ഫോട്ടോസ് ഗൗരി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. അത്ര വ്യക്തമായ രീതിയിലുള്ള ഫോട്ടോ അല്ലെങ്കിൽ കൂടിയും വിമർശകരെ അതെ നാണയത്തിൽ മറുപടി കൊടുക്കാൻ ഗൗരി ശ്രമിച്ചിട്ടുണ്ട്.

സഹോദരനും സുഹൃത്തുകൾക്കും ഒപ്പമാണ് ഗൗരി അവധി ആഘോഷിക്കാൻ വേണ്ടി മാലിദ്വീപിൽ എത്തിയത്. ആരാധകർ ആവശ്യപ്പെടുന്നത് ബിക്കി നി ധരിച്ചുള്ള ഫോട്ടോസ് പങ്കുവയ്ക്കാൻ ആണെന്നതും ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ അനുരാഗമാണ് ഗൗരിയുടെ അവസാന റിലീസ് ചിത്രം. മലയാളത്തിലും തമിഴിലുമായി ഓരോ സിനിമകൾ വീതം ഗൗരിയുടെ ഇനി വരാനുണ്ട്.