‘ഞങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികം! അഖിലിന് സർപ്രൈസ് ഒരുക്കി നടി സംവൃത..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി സംവൃത സുനിൽ. നായികയായ സഹനായികയായുമൊക്കെ സിനിമയിൽ സംവൃത തിളങ്ങുകയും ചെയ്തു. 2004-ൽ സിനിമയിലേക്ക് എത്തിയ സംവൃത എട്ട് വർഷത്തോളം സിനിമയിൽ വളരെ സജീവമായി തന്നെ നിന്നിരുന്നു. ഇതിനിടയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സംവൃത അഭിനയിച്ചു.

2012-ലായിരുന്നു സംവൃതയുടെ വിവാഹം. അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അഖിൽ ജയരാജിനെയാണ് സംവൃത വിവാഹം ചെയ്തത്. രണ്ട് ആണ്മക്കളും താരത്തിനുണ്ട്. അഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് സംവൃതയുടെ മക്കളുടെ പേര്. വിവാഹശേഷം സംവൃത സിനിമയിൽ അഭിനയിക്കുന്നത് വിട്ട് ഭർത്താവിന് ഒപ്പം അമേരിക്കയിലേക്ക് പോവുകയും ചെയ്തിരുന്നു. ഇപ്പോഴും താരം അവിടെയാണ് ഉള്ളത്.

കേരള പിറവി ദിനത്തിലായിരുന്നു സംവൃതയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം തന്റെ പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുകയായിരുന്നു. വിവാഹ വാർഷികം ആണെന്ന് സംവൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഭർത്താവിന് ഒപ്പം ഇരിക്കുന്ന അമേരിക്കയിൽ നിന്നുള്ള ഒരു ഫോട്ടോയാണ് സംവൃത പോസ്റ്റ് ചെയ്തത്. വാർഷിക സ്പെഷ്യലായി മനോഹരമായ ഒരു കേക്കും സംവൃത ഒരുക്കി.

വിവാഹം കഴിഞ്ഞ് 11 വർഷമായെങ്കിലും സംവൃതയെ ചിത്രത്തിൽ ഇപ്പോഴും ഒരു പതിനേഴുകാരിയായിട്ടാണ് തോന്നിക്കുന്നത്. സംവൃതയ്ക്കും അഖിലിനും നിരവധി ആരാധകരാണ് വാർഷികാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. 2012 ശേഷം 2019-ൽ സംവൃത ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. വീണ്ടും സംവൃത സിനിമയിലേക്ക് മടങ്ങിയെത്തണം എന്നാണ് മലയാളികളുടെ ആഗ്രഹം.