‘കുടുംബത്തിന് ഒപ്പം ട്രിപ്പ് അടിച്ചുപൊളിച്ച് നടി അനുപമ പരമേശ്വരൻ, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറലാകുന്നു

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മേരിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി അനുപമ പരമേശ്വരൻ. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് ആ ചിത്രത്തിലെ പാട്ടിലൂടെ സുപരിചിതയായി മാറിയ അനുപമയുടെ നീളൻ ചുരുളൻ മുടിയും അതോടൊപ്പം ട്രെൻഡായി മാറിയിരുന്നു. അന്യഭാഷകളിൽ നിന്ന് അവസരവും ലഭിച്ചു.

ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികാ നടിയാണ് അനുപമ. തമിഴിലും തെലുങ്കിലും കന്നടയിലും അനുപമ അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനിയാണ് അനുപമ. 27-കാരിയായ അനുപമ തെലുങ്കിലാണ് ഇപ്പോൾ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അവസാനമിറങ്ങിയ അഞ്ച് സിനിമകളും തെലുങ്കിലായിരുന്നു. ബട്ടർഫ്ലി എന്ന തെലുങ്ക് സിനിമയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയത്.

മലയാളത്തിൽ സുരേഷ് ഗോപിയുടെ ജെ.എസ്.കെ എന്ന ചിത്രത്തിൽ താരം അഭിനയിക്കുന്നുണ്ട്. ടില്ലു സ്ക്വാർ എന്ന സിനിമയാണ് ഇനി അനുപമയുടെ വരാനുളളത്. പരമേശ്വരൻ, സുനിത ദമ്പതികളുടെ മൂത്തമകളാണ് അനുപമ. അക്ഷയ് എന്ന ഒരു അനിയനും താരത്തിനുണ്ട്. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അനുപമ എന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാണ്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ അനുപമ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അനുപമയ്ക്കും അമ്മയ്ക്കും അനിയനും ഒപ്പം കസിൻസിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. അനുപമയെ ഹോട്ട് ലുക്കിലാണ് ഫോട്ടോസിൽ കാണാൻ കഴിയുന്നത്. അതിരപ്പിള്ളി വാഴച്ചാലിലാണ് അനുപമയ്ക്കും കുടുംബവും പോയിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം വൈറലായി കഴിഞ്ഞിട്ടുണ്ട്.