‘ആൾദൈവങ്ങളെ തള്ളിപ്പറയേണ്ടതില്ല! ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാണ്..’ – തുറന്ന് പറഞ്ഞ് നടി ലെന

സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിറഞ്ഞ് നിൽക്കുന്ന ഒരു മുഖമാണ് നടി ലെനയുടേത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ വൈറലാവുകയും ചിലതിനൊക്കെ ട്രോളുകൾ ലഭിക്കുകയും ചെയ്തിരുന്നു. ആത്മീയ പാതയിലൂടെ സഞ്ചരിക്കാൻ താല്പര്യമുള്ള ഒരാളാണ് ലെന എന്ന് ആ അഭിമുഖം പൂർണമായും കണ്ടാൽ മനസ്സിലാവും. അതിന്റെ കാരണങ്ങളും ലെന തുറന്നുപറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആൾദൈവങ്ങളെ തള്ളിപ്പറയേണ്ട കാര്യമില്ലെന്ന് നടി ലെന പ്രതികരിച്ചിരിക്കുകയാണ്. ആൾദൈവങ്ങളെ മതത്തെ വച്ച് ഒരു തെറ്റായ ആശയം നൽകുന്നുണ്ടെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലെന. “നമ്മുക്ക് തെറ്റും ശരിയും എന്ന ആശയം പറയാതിരിക്കുകയാണ് നല്ലത്. ഒരാളുടെ തെറ്റ് വേറെയൊരാളുടെ ശരിയാണ്.

ആൾദൈവങ്ങളെ ന്യായീകരിക്കുകയും വേണ്ട, തള്ളിപ്പറയുകയും വേണ്ട. നമ്മൾ നമ്മുടേതായ ഒരു ഉൾവിളി കേൾക്കണം. മതമെന്നത് വലിയൊരു ഒരു സ്വാന്തനം കൊടുക്കുന്ന ഒരു വ്യവഹാരമണ്ഡലമാണ്. അത് ആവശ്യമുള്ളവരുണ്ട്. മതവും നമ്മളെ അതെ പാതയിലേക്ക് അല്ല നയിക്കുന്നത്. ആ പാതയിലേക്കുള്ള ഒരു പാലമായി മാത്രം അതിനെ കണ്ടാൽ മതി. തെറ്റെന്ന് പറയുമ്പോൾ, നമ്മൾ അതിലൊരു വിധിനായം ഉണ്ടാക്കണം.

നമ്മൾ എല്ലാം അറിയാവുന്ന ഒരാളായി മാറുന്നില്ലേ അപ്പോൾ? ഇത് തെറ്റാണ് മറ്റേത് ശരിയാണെന്ന് പറയാൻ.. നമ്മൾ എന്തിനാണ് ഇത്തരം കാര്യങ്ങൾക്ക് മുതിരുന്നത്. നമ്മുക്ക് നമ്മുടെ കാര്യം ആദ്യം ശരിയാക്കിക്കൂടെ..”, ലെന പ്രതികരിച്ചു. ‘ദി ഓട്ടോബയോഗ്രാഫി ഓഫ് ഗോഡ്’ എന്ന പേരിൽ ലെന ഒരു പുസ്തകം എഴുതിയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ലെന ഈ അഭിമുഖങ്ങൾ കൊടുത്തിരുന്നത്. ബുക്ക് വായിച്ചിട്ട് ഏറെ ഇഷ്ടപ്പെട്ടുവെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.