‘ഇന്ന് രാവിലെ എഴുനേറ്റപ്പോൾ ആ സത്യം മനസ്സിലാക്കിയെന്ന് സമാന്ത, ചെറിയ കാര്യമല്ലെന്ന് അനുപമ..’ – പോസ്റ്റ് വൈറൽ

‘ഇന്ന് രാവിലെ എഴുനേറ്റപ്പോൾ ആ സത്യം മനസ്സിലാക്കിയെന്ന് സമാന്ത, ചെറിയ കാര്യമല്ലെന്ന് അനുപമ..’ – പോസ്റ്റ് വൈറൽ

ഓരോ സിനിമകൾ ഇറങ്ങി കഴിയുമ്പോഴും ആരാധകരുടെ എണ്ണത്തിൽ വലിയ രീതിയിൽ വർദ്ധനവ് ഉണ്ടാവുന്ന ഒരു തെന്നിന്ത്യൻ നായികയാണ് സമാന്ത. പുഷ്പായിലെ ഐറ്റം ഡാൻസോടുകൂടി സമാന്തയ്ക്ക് ഇന്ത്യയിൽ ഒട്ടാകെ ഇപ്പോൾ ആരാധകരാണ് എന്നതാണ് സത്യം. അതുപോലെ ‘ദി ഫാമിലി മാൻ’ എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിൽ മിന്നും പ്രകടനവും അതിന് കാരണമായി.

സോഷ്യൽ മീഡിയകളിലെ സമാന്തയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് ഇൻറർനെറ്റിൽ വൈറലായി മാററുളളത്. ഇപ്പോഴിതാ സമാന്തയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ വന്നിട്ട് 12 വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷമാണ് ആരാധകരുമായി സമാന്ത പങ്കുവച്ചത്. “ഇന്ന് രാവിലെ ഉണർന്നപ്പോഴാണ് ഞാൻ ആ കാര്യം മനസ്സിലാക്കിയത്, ഞാൻ സിനിമയിൽ 12 വർഷം പൂർത്തിയാക്കിയിരിക്കുന്നു.

ലൈറ്റ്.സ്, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളുടെ 12 വർഷമാണ്. ഈ അനുഗ്രഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച വിശ്വസ്തരായ ആരാധകരും നേടിയതിന് ഞാൻ നന്ദിയുള്ളവവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്നും അത് കൂടുതൽ ശക്തമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..”, സാമന്ത കുറിച്ചു.

സാമന്ത ഈ നാഴികക്കല്ല് പിന്നിട്ടതിന് ആശംസകൾ അറിയിച്ച് നിരവധി സഹതാരങ്ങളും ആരാധകരുമാണ് കമന്റ് ബോക്സിൽ എത്തിയത്.. “അഭിനന്ദനങ്ങൾ!! ഇനിയും കൂടുതൽ സംഭവിക്കട്ടെ..”, കീർത്തി സുരേഷ് കമന്റ് ചെയ്തു. “അതൊരു ചെറിയ കാര്യമല്ല.. നിങ്ങൾക്ക് കൂടുതൽ ശക്തി നേരുന്നു..”, അനുപമ പരമേശ്വരൻ മറുപടി നൽകി. റാഷി ഖന്ന, കാജൽ അഗർവാൾ, രാകുൽ പ്രീത് തുടങ്ങിയ താരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS