‘മൗനരാഗത്തിലെ സോണിയ!! കടൽ തീരത്ത് അതിസുന്ദരിയായി ശ്രിശ്വേത മഹാലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും ഇന്നത്തെ കാലത്ത് സീരിയൽ താരങ്ങൾക്കും ലഭിക്കാറുണ്ട്. സീരിയലുകൾ കൂടുതലും സ്ത്രീപക്ഷ വിഷയങ്ങൾ സംസാരിക്കുന്നത് കൊണ്ട് തന്നെ സീരിയലിൽ നടിമാർക്കാണ് നടന്മാരെക്കാൾ പ്രാധാന്യം. അതുകൊണ്ട് തന്നെ സീരിയൽ നടിമാർക്ക് ആരാധകരും ഏറെയാണ്.

ഏഷ്യാനെറ്റിൽ ഇപ്പോൾ റേറ്റിംഗിൽ ഏറെ മുമ്പിൽ നിൽക്കുന്ന സീരിയലാണ് മൗനരാഗം. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഐശ്വര്യ റംസായി എന്ന പുതുമുഖ നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതെ സീരിയലിൽ നായികയ്ക്ക് തുല്യമായ കഥാപാത്രം ചെയ്യുന്ന ഒരാളാണ് ശ്രിസ്വേത മഹാലക്ഷ്മി.

ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണിയുടെ സഹോദരന്റെ ഭാര്യയും കല്യാണിയുടെ കാമുകന്റെ സഹോദരിയായ കഥാപാത്രമായ സോണിയയെ അവതരിപ്പിക്കുന്നത് ശ്രിശ്വേതയാണ്. മികച്ച പ്രകടനം കൊണ്ട് ശ്രിശ്വേത ഒരുപാട് മലയാളികളുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞു. മലയാളി അല്ലെങ്കിൽ കൂടിയും ഒരു മലയാളി പെൺകുട്ടിയുടെ ലുക്ക് ശ്രിശ്വേതയ്ക്കുണ്ട്.

മറ്റു താരങ്ങളെ പോലെ തന്നെ ശ്രിശ്വേതയും ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. ഇപ്പോഴിതാ കടൽ തീരത്ത് സമയം ചിലവിടുന്നതിന്റെ ഫോട്ടോസ് ശ്രിശ്വേത തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തൂവെള്ള നിറത്തിലെ ഫ്രോക്ക് ടൈപ്പ് ഡ്രെസ്സാണ് ശ്രിശ്വേത ഇട്ടിരിക്കുന്നത്. ബ്യൂട്ടി ക്വീൻ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കമന്റുകൾ. പ്രശാന്ത് രവിചന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.