‘ദേവസ്വം മന്ത്രി ഇനി മിത്തിസം വകുപ്പ് മന്ത്രി, ഭണ്ടാരപ്പണം ‘മിത്തുമണി’..’ – പരിഹസിച്ച് നടൻ സലിം കുമാർ

സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും മിത്തും സ്പീക്കർ നടത്തിയ പ്രസ്താവനയെ അനുകൂലിച്ച് പിന്നീട് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ അനുകൂലിച്ച് രംഗത്ത് വന്നതോടെ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കി. ഗോവിന്ദൻ മാസ്റ്ററുടെ ഗണപതി മിത്താണെന്നും എന്നാൽ എല്ലാ വിശ്വാസങ്ങളും മിത്തല്ലെന്നുമുള്ള പ്രസ്താവന വിവാദമായി മാറി.

ഷംസീറിന്റെ പ്രസ്താവനയെ കൂടുതൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയാണ്. ഗണപതി മിത്താണെന്ന് പറയാമെങ്കിൽ എന്തുകൊണ്ട് മറ്റുമതങ്ങളുടെ ദൈവങ്ങളെയും മിത്താണെന്ന് പറയാൻ ധൈര്യം കാണിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നു വിമർശനം. ഇപ്പോഴിതാ നടൻ സലിം കുമാർ ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണശിരാകേന്ദ്രങ്ങളിൽ നിന്ന് ആണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നില നിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടി ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും എന്നുമാണ് തന്റെയൊരു ഇതെന്ന് സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ സലിം കുമാറിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. സലീമിന്റെ പോസ്റ്റിനെ അനുകൂലിച്ചാണ് കമന്റുകൾ ഭൂരിഭാഗവും വന്നിരിക്കുന്നത്. ഇനി കേരള സംസ്ഥാന അവാർഡ് ഇവർ ഭരിക്കുമ്പോൾ കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം എൻഎസ്എസ്, ക്ഷേത്രങ്ങളിൽ വിശ്വാസസംരക്ഷണ ദിനമായി ആചരിച്ചു.