‘കാത്തിരിപ്പ് വെറുതെ ആവില്ല! ജയിലർ ട്രെയിലർ ഇറങ്ങി, മോഹൻലാൽ ആരാധകർക്ക് നിരാശ..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലിപ്‌കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ബീസ്റ്റ് എന്ന വമ്പൻ പരാജയ ചിത്രത്തിന് ശേഷം നെൽസൺ ചെയ്യുന്ന സിനിമയാണ് ഇത്. ഡോക്ടർ പോലെയൊരു ബ്ലോക്ക് ബസ്റ്റർ തന്നെയാണ് നെൽസണിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റില്ലെന്നാണ് ഏവരുടെയും വിശ്വാസം.

രജനിയുടെ ആരാധകർ കാത്തിരിപ്പ് വെറുതെയാവില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ജയിലറിന്റെ ട്രെയിലറിന് സമാനമായ ഷോക്കേസ് വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. രജനികാന്തിന്റെ അഴിഞ്ഞാട്ടം തന്നെയായിരിക്കും ജയിലറെന്ന് ഉറപ്പായി കഴിഞ്ഞു. ഷോക്കേസ് വീഡിയോയിൽ ഉടനീളം രജനിയുടെ രംഗങ്ങളാണ് കൂടുതലായി കാണിച്ചിരിക്കുന്നത്. രമ്യ കൃഷ്ണനാണ് ഭാര്യയായി അഭിനയിക്കുന്നത്.

ജാക്കി ഷെറോഫ്, വിനായകൻ, വസന്ത് രവി, മിർണ മേനോൻ തുടങ്ങിയ താരങ്ങളെയും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്. വിനായകന് മികച്ചയൊരു വേഷം തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. മോഹൻലാൽ, ശിവരാജ് കുമാർ, തമന്ന എന്നിവരെ ഷോക്കേസ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. മോഹൻലാൽ ആരാധകർക്ക് നിരാശയാണ് ഇതിലൂടെ ലഭിച്ചതെങ്കിലും സിനിമ ഗംഭീരം ആകുമെന്ന പ്രതീക്ഷ കൂടിയിട്ടുണ്ട്.

സിനിമയിൽ ഗസ്റ്റ് റോളിലാണ് മോഹൻലാൽ അഭിനയിച്ചത്. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട സീനിൽ ആയിരിക്കുമെന്ന് പലരും വീഡിയോയിൽ ഉൾപെടുത്തതെന്ന് വിചാരിക്കുന്നത്. ബീസ്റ്റിന്റെ ക്ഷീണം നെൽസൺ ജയിലറിലൂടെ മാറ്റുമോ എന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ അറിയാനും പറ്റും. ഷോക്കേസ് വീഡിയോ ഇറങ്ങി മൂന്ന് മണിക്കൂറിന് ഉള്ളിൽ തന്നെ മൂന്ന് മില്യൺ കാഴ്ചക്കാരായി കഴിഞ്ഞു.