‘പ്രണയം തുറന്ന് പറഞ്ഞ് നടി സായി പല്ലവിയുടെ സഹോദരി പൂജ, വിവാഹ ഉടനെന്ന് സൂചന..’ – ആശംസകൾ നേർന്ന് ആരാധകർ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടി പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി സായി പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ സായ് പല്ലവി നായികയായും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പൂജയ്ക്കും സായിയെ പോലെ തന്നെ ഒരുപാട് ആരാധകരുണ്ട്.

ആരാധകരെ ചിലരെ എങ്കിലും സങ്കടത്തിൽ ആഴ്ത്തിയ ഒരു വാർത്ത ഈ കഴിഞ്ഞ ദിവസം പൂജ പങ്കുവച്ചിട്ടുണ്ടായിരുന്നു. പൂജയുടെ ജീവിതത്തിലെ പ്രണയത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. പ്രണയത്തിലായിട്ടുള്ള ആളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും വിവാഹം ഉടനെ ഉണ്ടായിരിക്കുമെന്ന സൂചനകൾ തരികയും ചെയ്തു പൂജ. വിനീത് എന്നാണ് പയ്യന്റെ പേര് വെളിപ്പെടുത്തിയത്.

“നിസ്വാർത്ഥമായി സ്നേഹിക്കുക, ക്ഷമയോടെയും സ്‌നേഹത്തിൽ സ്ഥിരത പുലർത്തുകയും ഭംഗിയായി നിലനിൽക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഈ മനോഹരമായ ലിറ്റിൽ ബട്ടൺ എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവൻ എന്റെ സൂര്യകിരണമാണ്. എന്റെ പാർട്ണർ ഇൻ ക്രൈമിനെ ഞാൻ സ്നേഹിക്കുന്നു, ഇപ്പോൾ എന്റെ പങ്കാളി..”, പൂജ കാണാൻ വിനീതിന് ഒപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.

പൂജയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി ആരാധകർ അഭിപ്രായം പങ്കുവച്ചപ്പോൾ കുറച്ചുപേർ ഈ ചതി വേണ്ടായിരുന്നു എന്ന രീതിയിലും കമന്റ് ഇട്ടിട്ടുണ്ട്. സായി പല്ലവിയുടെ കല്യാണവും ഉടനെ ഉണ്ടാകുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. സായിയ്ക്കും ഇനി പ്രണയമുണ്ടോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇതുവരെ ഇൻഡസ്ട്രിയിൽ ഗോസിപ്പുകളിൽ ഒന്നും പ്പെടാത്ത ഒരാളാണ് സായി പല്ലവി. ‘ചിത്തിരൈ സേവ്വാനം’ എന്ന ചിത്രത്തിലാണ് പൂജ നായികയായി അഭിനയിച്ചിട്ടുള്ളത്.