‘യുവനടി അനാർക്കലി മരിക്കാർ അല്ലേ ഇത്! പൂളിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി താരം..’ – ഫോട്ടോസ് വൈറൽ

നവാഗതസംവിധായകനായ ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് നടി അനാർക്കലി മരിക്കാർ. അനാർക്കലിയുടെ ആദ്യ സിനിമ ആയിരുന്നെങ്കിലും ഒരുപാട് വലിയ റോൾ അല്ലായിരുന്നിട്ടും കൂടിയും ആദ്യാവസാനം വരെ താരമുണ്ടാവുകയും അധികം ഡയലോഗുകൾ പറയാതെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തയൊരാളാണ് അനാർക്കലി.

ആനന്ദത്തിൽ പ്രധാന നായികമാരായി അഭിനയിച്ച് താരങ്ങളെക്കാൾ കൂടുതൽ സിനിമയിൽ ശോഭിച്ചത് അനാർക്കലി ആയിരുന്നു. അനാർക്കലി സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സഹോദരി ലക്ഷ്മി മരിക്കാർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തിൽ അദ്ദേഹത്തിന്റെ മകളായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നായികയായി തിളങ്ങാനുള്ള ഭാഗ്യം ലഭിച്ചത് പക്ഷേ അനാർക്കലിക്ക് ആയിരുന്നു.

മന്ദാരം എന്ന സിനിമയിലാണ് അനാർക്കലി ആദ്യമായി നായികയായി അഭിനയിക്കുന്നത്. അത് കഴിഞ്ഞ് നിരവധി സിനിമകൾ അനാർക്കലി ചെയ്തു. കിർക്കൻ എന്ന ചിത്രമാണ് അനാർക്കലിയുടെ അവസാനം ഇറങ്ങിയത്. നായികയായി അഭിനയിച്ചതിൽ സുലേഖ മനസിലുമാണ്. ഈ വർഷവും അനാർക്കലി നായികയാകുന്ന സിനിമകൾ വരാനുണ്ട്. അന്യഭാഷകളിൽ നിന്ന് വരെ അനാർക്കലിക്ക് അവസരം വരുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഒരാളാണ് അനാർക്കലി. തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം വ്യക്തി ജീവിതത്തിലെ കാര്യങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുകൾക്ക് ഒപ്പം പൂളിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇത് അനാർക്കലി തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിൽ ഹോട്ട് ലുക്കിൽ നിൽക്കുന്നത്.