‘അനിയത്തിയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി നടി സായി പല്ലവി..’ – ചിത്രങ്ങൾ പങ്കുവെച്ച് സഹോദരി പൂജ കണ്ണൻ

നടി സായി പല്ലവിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസം അടുത്ത വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തിയത്. വിനീത് എന്നാണ് പൂജയുടെ വരന്റെ പേര്. രണ്ട് ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പൂജ തന്നെയാണ് തന്റെ കാമുകനായ വിനീതുമായി വിവാഹിതയാകാൻ പോവുകയാണെന്ന് അറിയിച്ചത്.

അപ്പോഴാണ് പൂജയ്ക്ക് കാമുകൻ ഉണ്ടെന്ന് ആരാധകർ പോലും അറിയുന്നത്. ഞായറാഴ്ച ആയിരുന്നു വിവാഹ നിശ്ചയം. തമിഴ് നാട് കോയമ്പത്തൂർ സ്വദേശിനികളാണ് സായി പല്ലവിയും സഹോദരി പൂജയും. വിവാഹ നിശ്ചയദിനത്തിലെ ഫോട്ടോസ് പൂജ കണ്ണൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. നിശ്ചയത്തിന്റെ ചിത്രങ്ങളിൽ സായി പല്ലവി തന്നെയാണ് ആരാധകരുടെ മനസ്സിലേക്ക് കൂടുതൽ തിളങ്ങിയത്.

അനിയത്തിയുടെ നിശ്ചയം കഴിഞ്ഞല്ലോ ചേച്ചിയുടെ ഇനി എന്നാണെന്നാണ് പലരും പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നത്. ഈ വർഷം തന്നെ സായി പല്ലവിയുടെയും വിവാഹം ഉണ്ടായിരിക്കുമെന്നൊക്കെ ചില റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. 31-കാരിയായ സായി പല്ലവിയെ പറ്റി സിനിമ മേഖലയിൽ നിന്നുള്ള അധികം ഗോസിപ്പുകൾ ഒന്നും വരാത്ത ഒരാളാണ്. ഒരു നടനുമായിട്ടും അത്തരം വാർത്തകൾ വന്നിട്ടില്ല.

2015-ൽ പ്രേമം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സായി പല്ലവി നായികയായി മാറുന്നത്. ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന സായി പല്ലവിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ആ ഒറ്റ ചിത്രം കൊണ്ടുവന്നത്. സഹോദരി പൂജയാകട്ടെ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതും നായികയായി തന്നെയാണ് അഭിനയിച്ചത്. സായി പല്ലവിയുടെ തന്നെ ഛായയുള്ളതുകൊണ്ട് തന്നെ പൂജയ്ക്കും ഒരുപാട് ആരാധകരെ ലഭിച്ചു.