‘എന്റെ കുട്ടികളോടൊപ്പം!! മകൾ കുഞ്ഞാറ്റയ്‌ക്കും മകൻ ഇഷാനുമൊപ്പം നടി ഉർവശി..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആരാണെന്ന് ചോദിച്ചാൽ മലയാളികൾ യാതൊരു മടിയും ആലോചനയും കൂടാതെ പറയുന്ന ഒരു പേരായിരിക്കും നടി ഉർവശി. അഭിനയ ജീവിതത്തിൽ ഉർവശി ചെയ്തിട്ടില്ലാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഓരോ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഉർവശി തന്റെ കരിയറിന്റെ മറ്റൊരു സ്റ്റേജിലൂടെ ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുകയാണ്.

എഴുപതുകളുടെ അവസാനം സിനിമയിലേക്ക് എത്തിയ ഉർവശി, പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിച്ച് ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം നേടിയെടുത്തു. മലയാളത്തിലാണ് കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത്. അതിന് ശേഷം തമിഴിലേക്കും പോയി. ഇന്നത്തെ കാലത്ത് പല നായികനടിമാർക്കും പറ്റാത്ത ഹാസ്യ റോളുകൾ വളരെ അനായാസം ആ കാലത്ത് ചെയ്തു കൈയടികൾ നേടിയിട്ടുള്ള ഒരാളാണ് ഉർവശി.

മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ നായികയായി എൺപതുകളിൽ നിറഞ്ഞ് നിന്നു ഉർവശി. സിനിമ മേഖലയിൽ നിന്ന് വിവാഹിതയാവുകയും ചെയ്തു. നടൻ മനോജ് കെ ജയനുമായി വിവാഹിതയായ ഉർവശി പിന്നീട് ആ ബന്ധം വേർപിരിഞ്ഞു. തേജ ലക്ഷ്മി എന്ന പേരിൽ ഒരു മകളുമുണ്ട്. പിന്നീട് ഉർവശി, ബിൽഡറായ ശിവപ്രസാദുമായി രണ്ടാമത് വിവാഹിതയായി. അതിൽ ഇഷാൻ എന്ന പേരിൽ ഒരു മകനും ഉർവശിക്കുണ്ട്.

ഇപ്പോഴിതാ മക്കൾക്ക് ഒപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഉർവശി. തന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയ മകൾക്കും മകനുമൊപ്പമുള്ള ഫോട്ടോസാണ് ഉർവശി പങ്കുവച്ചത്. “എന്റെ കുട്ടികളോടൊപ്പം!..” എന്ന ക്യാപ്ഷനാണ് ഇതിന് ഉർവശി എഴുതിയത്. സ്പടികത്തിലെ ഉർവശി ചേച്ചിയുടെ അതെ ചിരി മകൾക്ക് കിട്ടിയിട്ടുണ്ടെന്ന് ഒരു ആരാധിക പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.