സിനിമ താരങ്ങൾ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുമ്പോൾ വെക്കേഷൻ അടിച്ചുപൊളിക്കാനായി പല സ്ഥലങ്ങളിൽ പോകുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കാഴ്ച നമ്മൾ സ്ഥിരമായി കാണാറുളളത്. കുടുംബത്തിനൊപ്പവും വിവാഹശേഷം ഹണിമൂൺ ആഘോഷിക്കാനായും, സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം ഇവർ അടിച്ചുപൊളിച്ച് ആഘോഷിക്കാറാണ് പതിവ്.
സിനിമയിലുള്ള സഹപ്രവർത്തകരായ സുഹൃത്തുകൾക്ക് ഒപ്പം സ്ഥലങ്ങളിൽ പോകുന്നത് അധികം കാണാൻ സാധിക്കുന്ന ഒന്നല്ല. എങ്കിൽ ഇപ്പോഴിതാ സിനിമ-സീരിയൽ താരങ്ങളായ സാധിക വേണുഗോപാലും വൈഗ റോസും ചേർന്ന് തങ്ങളുടെ ഒഴിവ് സമയം ചിലവഴിക്കാൻ വേണ്ടി തെന്നിന്ത്യൻ സിനിമ താരങ്ങളുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര സ്ഥലങ്ങളിൽ ഒന്നായ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്.
ബഡ്ജറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസിയുടെ സഹായത്തോടെയാണ് ഇരുവരും തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള മാലിദ്വീപിലേക്ക് യാത്ര പോയത്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ഇരുവരും തങ്ങളുടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ബോട്ടിംഗ് നടത്തുന്നതിന്റെയും, അതുപോലെ ബീച്ചിൽ സമയം ചിലവഴിക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ആരും പേടിക്കണ്ട ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് സാധിക വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഈ സൗഹൃദം എന്ന കാത്തുസൂക്ഷിക്കൂ, അടിച്ചുപൊളിക്കൂ.. എന്നിങ്ങനെ കമന്റുകൾ സാധികയുടെയും വൈഗയുടെയും പോസ്റ്റുകൾക്ക് താഴെ വന്നിട്ടുണ്ട്. സാധികയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ സുരേഷ് ഗോപി-ജോഷി ടീം ഒന്നിക്കുന്ന പാപ്പനാണ്. വൈഗയുടേതാകട്ടെ നീല രാത്രി എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്.
View this post on Instagram