‘പുതിയ മേക്കോവറിൽ ഞെട്ടിച്ച് ബിഗ് ബോസ് താരം നിമിഷ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാള ടെലിവിഷൻ ഷോകളിൽ റേറ്റിംഗിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെറ്റിൽ നടക്കുന്ന ബിഗ് ബോസ്. പല ഭാഷകളിൽ നടക്കുന്ന ഈ ബ്രഹ്മണ്ഡ ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ്. കല-സാംസ്കാരിക-സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭങ്ങൾ മത്സരാർത്ഥികളായി ഒരു വീട്ടിൽ എത്തുന്നതാണ് ഷോ.

മലയാളം പതിപ്പ് ഇതിനോടകം നാല് സീസണുകൾ അവസാനിക്കുകയും നാലാമത്തെ സീസണിലെ വിജയിയെ ഈ അടുത്തിടെ കണ്ടെത്തുകയും ചെയ്തത്. ദിൽഷ പ്രസന്നൻ ആയിരുന്നു വിജയി. ഷോയിൽ തുടക്കത്തിൽ പുറത്തായി വീണ്ടും വൈൽഡ് കാർഡ് എൻട്രിയിലൂടെ മടങ്ങിയെത്തിയ മത്സരാർത്ഥിയായിരുന്നു നിമിഷ പി.എസ്. പ്രേക്ഷകരുടെ ഇഷ്ടപ്രകാരമായിരുന്നു നിമിഷയെ വീണ്ടും തിരിച്ചുകൊണ്ടുവന്നത്.

രണ്ടാമത് വന്നെങ്കിലും നിമിഷയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും എലിമിനേഷനിൽ നിന്ന് പുറത്താകേണ്ടി വന്നിരുന്നു. ബിഗ് ബോസ് എന്താണെന്ന് മനസിലാക്കി കളിച്ച ഒരു മത്സരാർത്ഥിയായിരുന്നു നിമിഷ. അതുകൊണ്ട് തന്നെ നിമിഷയ്ക്ക് ഒരുപാട് പേരുടെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. മോഡലിംഗ് മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണ് നിമിഷ, 2021 മിസ് കേരള ഫൈനലിസ്റ്റ് ആയിരുന്നു.

മോഡലിംഗ് മേഖലയിൽ ഉള്ള ഒരാളായതുകൊണ്ട് തന്നെ നിമിഷ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. നിമിഷയുടെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. ഹെയർ സ്റ്റൈൽ തന്നെ മാറ്റി വേറെയൊരു ഗേറ്റപ്പിലാണ് നിമിഷ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പൊളിയായിട്ടുണ്ടെന്ന് നിമിഷയുടെ ആരാധകരും അഭിപ്രായപ്പെട്ടു. നിമിഷയും ജാസ്മിനും ചേർന്ന് എൻ.ജെ ട്രാൻസ് ഫോർമേഷൻ എന്നൊരു ഫിറ്റ് നെസ് പേജ് ഇൻസ്റ്റയിൽ തുടങ്ങിയിരുന്നു.