‘ബ്ലാക്കിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും തിളങ്ങി നടി സാധിക, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

‘ബ്ലാക്കിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും തിളങ്ങി നടി സാധിക, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് നടി സാധിക വേണുഗോപാൽ. ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന സാധിക മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന ഒരാളാണ്. എം.ബി.എ ഗ്രാജവറ്റ് കൂടിയായ സാധിക അഭിനയരംഗത്ത് വന്നിട്ട് പത്ത് വർഷങ്ങളോളം പിന്നിട്ടു കഴിഞ്ഞു.

കലാഭവൻ മണിയുടെ നായികയായിട്ടാണ് സാധിക ആദ്യമായി സിനിമയിൽ നായികയായി അഭിനയിക്കുന്നത്. അതിന് മുമ്പ് ഒന്ന് രണ്ട് സിനിമകൾ ചെയ്തിരുന്നു താരം. പിന്നീട് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ അഭിനയിച്ച ശേഷം താരത്തിന് കൂടുതൽ കുടുംബപ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങി. പതിയെ സിനിമയിലേക്ക് വീണ്ടും നല്ല അവസരങ്ങൾ താരത്തെ തേടിയെത്തി.

സാധികയ്ക്ക് കുടുംബപ്രേക്ഷകർ മാത്രമല്ല ആരാധകരായി ഉള്ളത്, ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് തന്നെ സാധിക കൂടുതൽ ആരാധകരുള്ളത് യുവതി-യുവാക്കളാണ്. ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്കിലും സജീവമായി പങ്കെടുക്കാറുളള സാധിക ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് താരം.

ഇന്ത്യൻ സിനിമ ഗാല്ലറി എന്ന ഓൺലൈൻ മീഡിയയ്ക്ക് വേണ്ടി ചെയ്ത പുതിയ ഫോട്ടോഷൂട്ടിൽ ബ്ലാക്ക് നിറത്തിലുള്ള ഷോർട് ഡ്രസ്സ് ധരിച്ച് ഗ്ലാമറസായിട്ടാണ് എത്തിയിരിക്കുന്നത്. മനു മുളന്തുരുത്തിയും ദിലീപ് ഡി.കെയുമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ട് ലുക്കെന്നാണ് ആരാധകർ ഫോട്ടോസിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മോഹൻലാലിൻറെ ആറാട്ടാണ് ഇനി പുറത്തിറങ്ങാനുള്ള സാധികയുടെ ചിത്രം.

CATEGORIES
TAGS