‘കൂളിംഗ് ഗ്ലാസ് വച്ച് പൊളപ്പൻ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറലാകുന്നു

‘കൂളിംഗ് ഗ്ലാസ് വച്ച് പൊളപ്പൻ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്റ്റീവ് ആയിട്ടുള്ള ഒരു സിനിമ-സീരിയൽ താരമാണ് നടി സാധിക വേണുഗോപാൽ. എല്ലാ ദിവസം തന്റെ ഫോട്ടോസും വിശേഷങ്ങളും പരിപാടികളുടെ വീഡിയോസും പ്രൊമോയുമെല്ലാം സാധിക തന്റെ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു താരം തന്നെയാണ് സാധിക എന്ന് വേണം പറയാൻ.

മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ ഒരാളാണ് സാധിക. സാധികയെ ഇത്രയേറെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലാണ്. അതിലെ കഥാപാത്രത്തിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് സീരിയലുകളിലും സിനിമയിലും ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തു.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മാത്രമല്ല, ഓൺലൈനിൽ യൂട്യൂബ് പോലുള്ള പ്ലാറ്റുഫോമുകളിൽ ഷോർട്ട് ഫിലിംസ് ചെയ്തും സാധിക പ്രേക്ഷകർക്ക് പരിചിതയായി മാറാറുണ്ട്. സാധിക ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് വച്ച് ജീൻസും ഷോർട്ട് ടോപ്പും ധരിച്ച് കിടിലം ലുക്കിലുള്ള ഫോട്ടോസാണ് താരം പങ്കുവച്ചത്.

ഹരികൃഷ്ണൻ അനൂപ് എന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 24 ടൈം മീഡിയ എന്ന ഓൺലൈൻ മീഡിയയ്ക്ക് വേണ്ടിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അതിശയകരമായ ലുക്കാണ് ചേച്ചിക്കെന്നാണ് ചില ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഫ്ളവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇപ്പോൾ സാധിക സജീവയാണ്.

CATEGORIES
TAGS