‘കുടുംബത്തിന് ഒപ്പം കാശ്മീരിൽ അവധിയിൽ സച്ചിൻ!! അർജുൻ എവിടെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ക്രിക്കറ്റിന് ഇന്ത്യയിൽ ഇത്രയും പ്രശസ്തി ഉണ്ടാക്കി കൊടുത്തത് ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും അത് പറയാൻ ഒറ്റ പേര് മാത്രമായിരിക്കും മനസ്സിലേക്ക് വരിക. സാക്ഷാൽ സച്ചിൻ രമേശ് ടെണ്ടുൽക്കർ. ക്രിക്കറ്റിന്റെ ദൈവം എന്ന് അറിയപ്പെടുന്ന സച്ചിൻ ഇന്ത്യയിലുള്ള ക്രിക്കറ്റ് ആരാധകർ ആരാധിച്ചിരുന്നത് ഒരു ദൈവത്തെ പോലെയാണ്. ക്രിക്കറ്റിൽ അദ്ദേഹം ഉണ്ടാക്കിയ റെക്കോർഡുകൾ ഇന്നും ആർക്കും തകർക്കാൻ പറ്റാത്തതാണ്.

കുറച്ചെങ്കിലും സച്ചിന്റെ റെക്കോർഡുകൾ തന്റെ പേരിലാക്കിയിട്ടുള്ളത് വിരാട് കോലി മാത്രമാണ്. എങ്കിലും ക്രിക്കറ്റിൽ ബാറ്റിങ്ങിൽ ഇപ്പോഴും പല റെക്കോർഡുകളും അത് സച്ചിന്റെ പേരിൽ തന്നെയാണ്. സച്ചിൻ എന്നും ഇന്ത്യക്കാർക്ക് ഒരു വികാരം തന്നെയാണ്. തന്നെക്കാൾ പ്രായത്തിൽ മൂത്തയൊരാളെ വിവാഹം കഴിച്ചുകൊണ്ട് സച്ചിൻ ആദ്യം ആരാധകരെ ഞെട്ടിച്ചിരുന്നു. അഞ്ജലി എന്നാണ് സച്ചിന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളുമുണ്ട്.

കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി സച്ചിൻ കാശ്മീരിലേക്ക് പോയിരിക്കുകയാണ്. അവിടെ റോഡ് സ്വദേശികളായ കുട്ടികൾക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കും ഒപ്പം കാശ്മീരിലെ കൊടും തണുപ്പിൽ നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. അർജുൻ എന്ത്യേ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിച്ചത്.

മൂത്തമകൾ സാറ മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുമ്പോൾ ഇളയമകൻ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിൽ എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമാണ് അർജുൻ. സച്ചിൻ ബാറ്റ് കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ മകൻ ബൗൾ കൊണ്ട് വിസ്മയിപ്പിക്കുമെന്ന് തന്നെയാണ് സച്ചിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. 2013-ലാണ് സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്.