‘ഇപ്പോൾ സിനിമ ഒന്നുമില്ല അല്ലേ! ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ നടി മഡോണയ്ക്ക് വിമർശനം..’ – ഫോട്ടോസ് വൈറൽ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രമായി തിളങ്ങിയ മഡോണയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് സിനിമയിൽ ലഭിച്ചത്. പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് മഡോണ അഭിനയിച്ചത്. ആ മൂന്ന് നായികമാരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരാണ് എന്താണ് ശ്രദ്ധേയം.

കൂട്ടത്തിൽ കുറച്ച് സിനിമകൾ മാത്രം ചെയ്തയൊരാളാണ് മഡോണ. എങ്കിലും തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ഇതിനോടകം മഡോണ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നത് മുമ്പ് കപ്പ ടിവിയിലെ മ്യൂസിക് ഷോയിലൂടെ ശ്രദ്ധനേടിയ ഒരാളാണ് മഡോണ. വളരെ മനോഹരമായി പാടുന്ന മഡോണ ഒന്ന്, രണ്ട് സിനിമയിലും പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മഡോണയുടെ രണ്ട് സിനിമകൾ മാത്രമേ ഇറങ്ങിയിട്ടുള്ളൂ.

നായികയായി മഡോണയുടെ അധികം സിനിമകൾ വരുന്നില്ല. അവസരം കിട്ടാത്തതുകൊണ്ടാണോ അതോ ചെയ്യാത്തതാണോ എന്നത് വ്യക്തമല്ല. വിജയ് നായകനായ ലിയോ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹോദരി വേഷത്തിൽ ചെറിയ റോളിലാണ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷം ഒരു സിനിമയും മഡോണയുടെ ഇറങ്ങിയിട്ടില്ല. മലയാളത്തിൽ പദ്മിനിയാണ് അവസാനമിറങ്ങിയ സിനിമ.

ഇപ്പോഴിതാ മഡോണ ചെയ്തയൊരു സ്റ്റൈലിഷ് ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഹരികുമാർ കെഡിയാണ് മഡോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റൈമസ്‌ ഡിസൈനർ ബൗട്ടിക്കിന്റെ ലക്ഷ്മി വേണുഗോപാലാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഡെനിം കളക്ഷൻസ് എന്ന് പറഞ്ഞാണ് മഡോണ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. ഒരു വിന്റജ് കാറിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.