‘ഫാൻസ്‌ മീറ്റിനെത്തിയ ആരാധകന്റെ മരണം!! ഒടുവിൽ ആ തീരുമാനവുമായി രാഘവ ലോറൻസ്..’ – കൈയടിച്ച് ആരാധകർ

മലയാളികൾ ഉൾപ്പടെ ഏറെ ഇഷ്ടപ്പെടുന്ന തമിഴിലെ പ്രിയ നടനാണ് രാഘവ ലോറൻസ്. ഡാൻസറായി സിനിമയിൽ എത്തിയ രാഘവ പിന്നീട് അഭിനേതാവായും സംവിധായകനായും തിളങ്ങി. ഇരുപതിൽ അധികം സിനിമകളിൽ നായകനായിട്ടുള്ള രാഘവ ഹൊറർ കോമഡി ചിത്രങ്ങളാണ് കരിയറിൽ കൂടുതലായി ചെയ്തിട്ടുള്ളത്. ഡാൻസിനും തന്റെ സിനിമകളിൽ വലിയ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് രാഘവ ലോറൻസ്.

പാവങ്ങളെ സഹിക്കാൻ മനസ്സ് കാണിക്കുന്ന ലോറൻസിന്റെ അത്തരം വാർത്തകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുമുണ്ട്. അതുപോലെ തന്റെ ആരാധകരെയും ഏറെ സ്നേഹിക്കുന്ന ഒരാളാണ് രാഘവ ലോറൻസ്. ആരാധകർക്ക് വേണ്ടി ലോറൻസ് ചെയ്യുന്ന ഒരു കാര്യമാണ് ഇപ്പോൾ പ്രേക്ഷകരുടെ കൈയടികൾക്ക് അർഹമായിരിക്കുന്നത്. ഇതാണ് ലോറൻസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്.

രാഘവ ലോറൻസിന്റെ ചെന്നൈയിൽ വച്ച് നടന്നൊരു ഫാൻസ്‌ മീറ്റിൽ പങ്കെടുത്ത് മടങ്ങവേ ഒരു ആരാധകൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്ന് രാഘവ ഇനി ഫാൻ മീറ്റിന് നേരിട്ട് ആരാധകർക്ക് മുന്നിൽ എത്താൻ പോവുകയാണ്. ഈ കാര്യം ലോറൻസ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഹായ് ആരാധകരേ, കഴിഞ്ഞ തവണ ചെന്നൈയിൽ ഒരു ഫാൻസ് മീറ്റ് ഫോട്ടോഷൂട്ടിനിടെ, എൻ്റെ ഒരു ആരാധകൻ അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടു.

അത് ഹൃദയഭേദകമായിരുന്നു. അന്നേ ദിവസം, എൻ്റെ ആരാധകർ എനിക്കായി യാത്ര ചെയ്യേണ്ടതില്ലെന്നും അവർക്കായി യാത്ര ചെയ്യുമെന്നും അവരുടെ പട്ടണത്തിൽ ഫോട്ടോഷൂട്ട് സംഘടിപ്പിക്കുമെന്നും ഞാൻ തീരുമാനിച്ചു. നാളെ മുതൽ ഞാനിത് തുടങ്ങുകയാണ്, ലോഗലക്ഷ്മി മഹലിൽ വില്ലുപുരത്താണ് ആദ്യ സ്ഥാനം. എല്ലാവരെയും നാളെ കാണാം..”, രാഘവ ലോറൻസ് ട്വീറ്റിൽ രേഖപ്പെടുത്തി. ഈ മനുഷ്യന് ഒരു സുവർണ്ണ ഹൃദയമുണ്ടെന്ന് മറുപടിയായി പലരും എഴുതി.