‘എന്റെ പഴയ പതിപ്പ് അല്പം വീക്കായിരുന്നു!! ഷോർട്സിൽ പൊളി ലുക്കിൽ നടി റോഷ്‌ന..’ – ഫോട്ടോസ് കാണാം

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന ആൻ റോയ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും താരത്തിന് ആരാധകർ ഒരുപാടുണ്ട്. ഒരു അടാർ ലവിൽ ടീച്ചറുടെ റോളിലാണ് റോഷ്ന അഭിനയിച്ചത്. ആ സിനിമ ഇറങ്ങിയ ശേഷമാണ് താരത്തിനെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

അതിന് മുമ്പ് അംഗരാജ്യത്തെ ജിമ്മന്മാർ, വർണ്യത്തിൽ ആശങ്ക എന്നീ സിനിമകളിൽ ചെറിയ റോളിൽ റോഷ്ന അഭിനയിച്ചിട്ടുണ്ട്. മാസ്ക്, സുല്ല്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിൽ റോഷ്ന അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവനടിമാരുടെ സോഷ്യൽ മീഡിയയിൽ വൈറലായ പല മേക്കോവർ ഫോട്ടോഷൂട്ടുകൾക്കും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളുകൂടിയാണ് റോഷ്ന.

നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസുമായുള്ള താരത്തിന്റെ വിവാഹം 2020 ഡിസംബറിലായിരുന്നു. കിച്ചു തിരക്കഥ എഴുതി പ്രധാന റോളിൽ അഭിനയിച്ച അജഗജാന്തരം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ റോഷ്നയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് നാൾ മുമ്പ് ശരീരഭാരം കുറച്ചു കഴിഞ്ഞുള്ള ഒരു ഫോട്ടോ റോഷ്ന പോസ്റ്റ് ചെയ്തിരുന്നു.

റോഷ്ന ശരീരഭാരം കുറച്ച് ഇഷ്ട ഡ്രെസ്സിലുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. ഷോർട്സും ടി-ഷർട്ടും ധരിച്ചുള്ള റോഷ്നയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. “കാരണം എന്റെ പഴയ പതിപ്പ് ദുർബലമായിരുന്നു..” എന്ന ക്യാപ്ഷൻ നൽകിയാണ് റോഷ്ന പുതിയ ഫോട്ടോ പങ്കുവച്ചത്. നാടൻ വേഷത്തിൽ നിന്ന് മോഡേൺ വേഷത്തിലേക്കുള്ള മാറ്റം നന്നായിട്ടുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.