മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്നറിയപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചതുകൊണ്ട് തന്നെ ഫാഷൻ ക്വീൻ എന്ന വിളിപ്പേര് പെട്ടന്ന് വരികയും ചെയ്തു. സ്ത്രീകളുടെ പുത്തൻ പുതിയ ഫാഷൻ ബ്രാൻഡുകൾ പലപ്പോഴും ആദ്യം കാണുന്നത് സാനിയയിലൂടെയാണ്. അഭിനയത്രി എന്നത് പോലെ തന്നെ ഒരു കിടിലം മോഡൽ കൂടിയാണ് സാനിയ.
മലയാളത്തിലെ ഒരു പ്രമുഖ ഫാഷൻ ബ്രാൻഡായ ‘മൈ ഡെസിഗ്നേഷൻ’ എന്ന കമ്പനിയുടെ പുത്തൻ പുതിയ ടി-ഷർട്ടുകളിൽ പലപ്പോഴും സാനിയയെ കണ്ടിട്ടുണ്ട്. അവരുടെ ബ്രാൻഡിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് സാനിയ ആ ചിത്രങ്ങൾ പങ്കുവെക്കാറുളളത്. മലയാള സിനിമയിലെ ഹിറ്റ് ഡയലോഗുകളും അതുപോലെ സിനിമയുടെ പേരുകളുമെല്ലാം ടി-ഷർട്ടിൽ പ്രിന്റ് ചെയ്ത അവർ ഇറക്കാറുണ്ട്.
ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ദുൽഖർ സൽമാൻ നായകനായ ചിത്രമായ കുറുപ്പിന്റെ ലേബലിൽ പുറത്തിറങ്ങിയ ടി-ഷർട്ടുകളാണ്. സാനിയ തന്നെയായിരുന്നു ആ ടി-ഷർട്ടുകളിലുള്ള ആദ്യ ഫോട്ടോസ് പുറത്തുവിട്ടത്. അന്ന് അത് ചില വിവാദങ്ങൾക്ക് ഇടയാക്കിയെങ്കിലും വളരെ അധികം വിറ്റുപോയ ഒരു ഡിസൈൻ ആയിരുന്നു.
View this post on Instagram
ഇപ്പോഴിതാ മൈ ഡെസിഗ്നേഷന്റെ തന്നെ പുതിയ ഡിസൈനിലുള്ള ഒരു ടി-ഷർട്ട് മോഡലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സാനിയയും ഡാൻസറും നടനുമായ റംസാൻ മുഹമ്മദുമാണ് ആ ഡിസൈനിലെ ടി-ഷർട്ട് ധരിച്ച് പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ സൂപ്പർഹിറ്റായ ടോവിനോ തോമസിന്റെ മിന്നൽ മുരളിയുടെ ഡിസൈൻ പ്രിന്റ് ചെയ്തുള്ള ടി-ഷർട്ടാണ് ഇരുവരും ധരിച്ചിരിക്കുന്നത്. മിന്നൽ മുരളി സ്റ്റൈലിൽ ഒരു വെറൈറ്റി വീഡിയോ പങ്കുവച്ചുകൊണ്ടാണ് അവർ ഡിസൈൻ പുറത്തുവിട്ടത്.