‘തായ് കെളവി പാട്ടിന് പൊളപ്പൻ ഡാൻസുമായി നടി റോഷ്ന ആൻ, തകർത്തെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സിനിമയിൽ ഒന്നിൽ അധികം മേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ചിലർ അഭിനയത്തോടൊപ്പം തന്നെ മറ്റു സിനിമ ജോലികളും ചെയ്യാറുണ്ട്. അഭിനേതാക്കൾ സിനിമ നിർമാണവും, സംവിധാനവും ഒക്കെ ചെയ്യുന്നത് പതിവ് കാഴ്ചകളാണ്. ഇതുപോലെ സംവിധായകരും സംഗീത സംവിധായകരും ഗായകരും ക്യാമറമാനും എഡിറ്ററുമെല്ലാം സിനിമയിൽ തന്നെ വേറെയും കാര്യങ്ങൾ ചെയ്യാറുണ്ട്.

സിനിമയിൽ അഭിനയിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മേക്കപ്പാണ്. കഥാപാത്രത്തിന് അനുസരിച്ചുള്ള ലുക്ക് കൊണ്ടുവരുന്നതിൽ മേക്കപ്പ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സിനിമ താരങ്ങൾക്ക് മാത്രമല്ല, സീരിയലിലും മോഡലിംഗിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. അഭിനയത്തോടൊപ്പം മേക്കപ്പ് ആർട്ടിസ്റ്റായും സജീവമായി നിൽക്കുന്ന ഒരാളാണ് നടി റോഷ്ന ആൻ റോയ്.

ഒരു അടാർ ലവ് എന്ന ചിത്രത്തിലെ സ്നേഹ മിസ് എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലേക്ക് ഓടിയെത്തും. അതിന് മുമ്പ് ഇറങ്ങിയ അംഗരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിലൂടെയാണ് റോഷ്ന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിന് മുമ്പ് മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിരുന്ന ഒരാളാണ് റോഷ്ന. സുല്ല്, മാസ്ക്, വർണ്യത്തിൽ ആശങ്ക, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിൽ റോഷ്ന അഭിനയിച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ സുപരിചിതനായ കിച്ചു ടെല്ലസാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ റോഷ്ന, ഇപ്പോഴിതാ ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന സിനിമയിലെ ‘തായ് കിളവി’ എന്ന പാട്ടിന് ചുവടുവച്ചിരിക്കുകയാണ്. സെറ്റ് മുണ്ടുടുത്ത് ട്രഡീഷണൽ ലുക്കിലാണ് റോഷ്ന ചുവടുവച്ചിരിക്കുന്നത്. പ്രണവ് സി സുബാഷാണ് വീഡിയോ എടുത്തിരിക്കുന്നത്.