‘ആരതിയ്ക്ക് ഒപ്പം മോഹൻലാലിനെ കണ്ട് റോബിൻ, ക്യൂട്ട് ജോഡിയെന്ന് മലയാളികൾ..’ – ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ നമ്പർ വൺ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. നാല് സീസണുകൾ കഴിഞ്ഞ് അഞ്ചാം സീസണിലേക്ക് കടക്കുന്ന ബിഗ് ബോസിന്റെ നാലാമത്തെ സീസൺ അവസാനിച്ചത് 2 മാസം മുമ്പാണ്. റേറ്റിംഗിൽ ഏറെ മുന്നിൽ നിന്ന സീസണുകളിൽ ഒന്നായിരുന്നു അത്. ഒരുപാട് ചർച്ചകളും പരാതികളും വിമർശനങ്ങളും ഒക്കെ പ്രേക്ഷകരിൽ നിന്നുണ്ടായ സീസണായിരുന്നു നാലാമത്തേത്.

മോഹൻലാലിനെയും ഏഷ്യാനെറ്റിനും എതിരെവരെ കമന്റുകൾ വന്നയൊരു സംഭവമായിരുന്നു മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കൈയേറ്റം ചെയ്തതതിന് ആണ് റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയത്. അന്ന് റോബിന്റെ ആരാധകർ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടത്തിയത്.

റോബിനെ എയർപോർട്ടിൽ വന്ന് സ്വീകരിക്കാൻ ആരാധകർ തടിച്ചുകൂടിയത് ഒക്കെ മലയാളികൾ കണ്ടതുമാണ്. പിന്നീട് പതിയെ പതിയെ റോബിൻ തന്നെ പുറത്താക്കിയതിൽ കാരണമുണ്ടെന്ന് മനസ്സിലാക്കി അതുമായി മുന്നോട്ട് പോയിരുന്നു. ഫിനാലെയിലൊക്കെ റോബിനും പങ്കെടുത്തിരുന്നു. റോബിനും വിജയിയായ ദിൽഷയും തമ്മിലുള്ള റിലേഷനൊക്കെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ്.

ഇരുവരും സുഹൃത്തുക്കളായി തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ആ സമയത്ത് തന്നെയാണ് റോബിനും കൊച്ചിയിൽ പൊടീസ് എന്ന ബ്രാൻഡിന്റെ ഉടമയുമായ ആരതി പൊടിയുമായി സൗഹൃദത്തിലാവുന്നത്. ആരാധകർ റോബിനും ആരതിയും തമ്മിൽ പ്രണയത്തിലാണെന്ന് ചിന്തിച്ചിരിക്കുകയാണ്. എന്തായാലും ആരതിയ്ക്ക് ഒപ്പം മോഹൻലാലിനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ കാണാൻ പോയതിന്റെ ഫോട്ടോ റോബിൻ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.