‘ജിന്റോ ബിഗ് ബോസ് ഫൈനലിൽ എത്തിയതിന് കാരണം ഡോക്ടർ റോബിനോ..’ – പിന്തുണ പ്രഖ്യാപിച്ച് താരം

ബിഗ് ബോസ് മലയാളം സീസൺ സിക്സ് അതിന്റെ അവസാന ആഴ്ചയിലേക്ക് കിടന്നിരിക്കുകയാണ്. ബിഗ് ബോസ് വിജയി ആരായിരിക്കുമെന്ന് ഈ വരുന്ന ഞാറാഴ്ച അറിയാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ജിന്റോ, ജാസ്മിൻ, അഭിഷേക്, അർജുൻ എന്നിവർക്കാണ് സാധ്യത കൂടുതൽ. ഫൈനലിൽ ഇതിനോടകം എത്തി കഴിഞ്ഞിട്ടുള്ള ഋഷി, ശ്രീതു എന്നിവർക്ക് ഇവരെ വച്ച് നോക്കുമ്പോൾ സാധ്യത കുറവാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

ആദ്യ അമ്പത് ദിവസങ്ങളിൽ പ്രകടനം വച്ച് നോക്കുമ്പോൾ ജിന്റോയും ഗബ്രി പുറത്തായ ശേഷമുള്ള പ്രകടനം നോക്കുമ്പോൾ ജാസ്മിനും ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള നിരവധി ടാസ്കുകൾ ജയിച്ചതിന്റെ അടിസ്ഥാനത്തിൽ അഭിഷേകും അവസാന ആഴ്ചകളിലെ പ്രകടനം വച്ച് അർജുനും പ്രേക്ഷകർക്ക് ഇടയിൽ വമ്പൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവരിൽ ഒരാളായിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

ആർക്കൊപ്പമാണ് പ്രേക്ഷകരുടെ വിധി എഴുത്ത് എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. ഇതിനിടയിലാണ് ഇപ്പോൾ മറ്റൊരു സംഭവം ചർച്ചയാകുന്നത്. ബിഗ് ബോസ് മത്സരാർത്ഥി ജിന്റോയെ പിന്തുണച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് രംഗത്ത് വന്നിരിക്കുന്നത്. “നിങ്ങൾക്ക് അത് സാധിച്ചു.. അഭിനന്ദനങ്ങൾ ജിന്റോ.. ഫിനാലെ വീക്ക്..”, എന്നായിരുന്നു റോബിൻ പോസ്റ്റിന് ഒപ്പം എഴുതിയത്.

ഡോക്ടർ റോബിന്റെ ആരാധകരുടെ പിൻബലത്തിലാണോ ജിന്റോ ഇതുവരെ എത്തിയത് എന്നാണ് ഏവരും ചോദിക്കുന്നത്. അത് സമയം ജിന്റോ സ്വയമായി ഉണ്ടാക്കിയ ആരാധകരുടെ ക്രെഡിറ്റ് എടുക്കാൻ വേണ്ടിയാണ് റോബിൻ ഇപ്പോൾ പിന്തുണയുമായി എത്തിയിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. റോബിന്റെ പിന്തുണ കാരണം ജിന്റോയ്ക്ക് ഉള്ള ആരാധകർ കൂടി പോകുമെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം മറ്റൊരു മത്സരാർത്ഥിയെ ജയിപ്പിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും ചിലർ പറയുന്നു.