‘പുച്ഛിച്ചവരൊക്കെ എന്ത്യേ! 2024 നാഷണൽ ഫെയിം അവാർഡ്സിൽ ഫേസ് ഓഫ് ദി ഇയറായി ഡോക്ടർ റോബിൻ..’ – ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ആദ്യ എവിക്ഷൻ കഴിഞ്ഞ് ബാക്കി മത്സരാർത്ഥികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഷോയിൽ പ്രേക്ഷകർ ആദ്യമായി കാണുന്നവർക്ക് പോലും ആരാധകരുണ്ടായിട്ടുണ്ട്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ഒരു മത്സരാർത്ഥിയായിരുന്നു സീസൺ ഫോറിലെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരുപാട് ആരാധകരെയാണ് റോബിൻ സ്വന്തമാക്കിയത്.

സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട റോബിനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയ ആരാധകർ ഏറെയാണ്. ഷോയിൽ മറ്റൊരു മത്സരാർത്ഥിയോട് പ്രണയം തുറന്ന് പറഞ്ഞെങ്കിലും അത് നടന്നില്ല. പിന്നീട് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആരതി പൊടി എന്ന പെൺകുട്ടിയോട് ഇഷ്ടം ആണെന്ന് പറയുകയും നിശ്ചയം കഴിയുകയും ചെയ്തിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകും.

കഴിഞ്ഞ സീസണിൽ അതിഥിയായി രണ്ട് ദിവസം ബിഗ് ബോസിൽ എത്തിയിരുന്നു. പക്ഷേ വീണ്ടും ബിഗ് ബോസിൽ നിന്ന് പുറത്താക്കി. ഈ തവണ വലിയ രീതിയിൽ നെഗറ്റീവ് ഇമേജും റോബിൻ ഉണ്ടാവുകയും ചെയ്തു. റോബിന്റെ ചില പ്രവർത്തികൾ തന്നെയാണ് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയത്. എങ്കിലും റോബിന്റെ കടുത്ത ആരാധകർ ഇപ്പോഴും കട്ടയ്ക്ക് കൂടെയുണ്ട്.

ഇപ്പോഴിതാ 2024 നാഷണൽ ഫെയിം അവാർഡ്സിൽ ഫേസ് ഓഫ് ദി ഇയർ(കേരള) ആയി തിരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് റോബിൻ. “2024-ലെ നാഷണൽ ഫെയിം അവാർഡ് ഈ വർഷത്തെ ഫേസ് ഓഫ് ദി ഇയർ(കേരള) എന്ന വിഭാഗത്തിൽ പുരസ്കാരം മുഖ്യാതിഥി, ബോളിവുഡ് നടിയായ ദിയാ മിർസയിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചതിൽ അഭിമാനം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.”, റോബിൻ കുറിച്ചു. പുച്ഛിച്ചവരൊക്കെ എന്ത്യേ എന്നാണ് ആരാധകർ ചോദിക്കുന്നത്.