‘ദുഖവെള്ളി ദിനത്തിൽ വന്നെത്തിയ സന്തോഷം! അച്ഛനായ വിശേഷം പങ്കുവച്ച് മാത്തുക്കുട്ടി..’ – ആശംസകൾ നേർന്ന് മലയാളികൾ

റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതാരകനും നടനും സംവിധായകനുമായി മാറിയ താരമാണ് ആർജെ മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യു. മാത്തുക്കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായ സന്തോഷ മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഒരു ആൺകുഞ്ഞിന്റെ അച്ഛനായ സന്തോഷമാണ് മാത്തുക്കുട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘യെസ്.. ഇറ്റ്സ് എ ബോയ്..”, എന്ന ക്യാപ്ഷനോടെ കുഞ്ഞിനെ കൈയിലെടുത്തിരിക്കുന്ന ചിത്രം മാത്തുക്കുട്ടി ആരാധകരുമായി പങ്കുവച്ചു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മാത്തുക്കുട്ടിയുടെ വിവാഹം. തൊട്ടടുത്ത വർഷത്തിൽ തന്നെ മാത്തുക്കുട്ടി ഒരു അച്ഛനാവുകയും ചെയ്തിരിക്കുകയാണ്. സഹപ്രവർത്തകരും സിനിമ താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുള്ളത്.

ക്രിസ്ത്യാനിയായ മാത്തുക്കുട്ടിക്ക് ദുഖവെള്ളി ദിനത്തിൽ തന്നെ ഒരു സന്തോഷ വിശേഷം ഉണ്ടായത് ആരാധകർ പ്രതേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. ഡോക്ടർ എലിസബത്ത് ഷാജി മഠത്തിൽ എന്നാണ് മാത്തുക്കുട്ടിയുടെ ഭാര്യയുടെ പേര്. ഏറെ വൈകി വിവാഹം കഴിച്ച ഒരാളാണ് മാത്തുക്കുട്ടി. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഗെയിം ഷോയാണ് മാത്തുക്കുട്ടിക്ക് ഏറെ ജനശ്രദ്ധ നേടി കൊടുത്തത്.

ഉടൻ പണത്തിന്റെ രണ്ട് സീസണുകളിൽ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അവതാരകർ ആയിരുന്നത്. മാത്തുവും കല്ലുവുമായി ഇരുവരും അറിയപ്പെട്ടിരുന്നത്. 2021-ൽ മാത്തുക്കുട്ടി കുഞ്ഞേലദോ എന്നൊരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആസിഫ് അലി ആയിരുന്നു അതിൽ നായകൻ. ഹൃദയം എന്ന ചിത്രത്തിലാണ് മാത്തുക്കുട്ടി അവസാനമായി അഭിനയിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റായും ഡയലോഗ് റൈറ്ററായും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.