‘മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവെക്കും..’ – തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ പ്രശംസകൾ ഏറിക്കൊണ്ടിരിക്കുകയാണ്. സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്നതിന് ഒപ്പം കളക്ഷനിലും നേട്ടമുണ്ടാക്കി. 16 കോടിയിൽ അധികമാണ് ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത്. രണ്ടാം ദിനമായ ദുഖവെള്ളിയിലും പലയിടത്തും ഒട്ടുമിക്ക ഷോകളും ഹൗസ് ഫുൾ ആയിരുന്നു. ഇരുപത് കോടിയിൽ അധികം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മഞ്ഞുമേൽ ബോയ്സിന് ശേഷം ഇരുനൂറ് കോടി നേടുന്ന ചിത്രവും അതുപോലെ ഈ വർഷം തന്നെ മൂന്നാമത്തെ നൂറ് കോടി ചിത്രവുമായിരിക്കും ആടുജീവിതമെന്ന് ബോക്സ് ഓഫീസ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നുണ്ട്. സിനിമയെ കുറിച്ച് ഇന്ത്യൻ ഇതിഹാസ സംവിധായകനായ മണിരത്‌നവും അതുപോലെ ഉലകനായകൻ കമൽഹാസനും കണ്ടിട്ട് മികച്ച അഭിപ്രായമാണ് പറഞ്ഞത്. ബ്ലെസിക്ക് പ്രതേകം ഫോണിലൂടെ പ്രശംസിക്കുകയും ചെയ്തു.

ഇപ്പോഴിതാ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള ചിത്രത്തെ കുറിച്ച് ഒറ്റ വരിയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. “മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവെക്കും.. അഭിനന്ദനങ്ങൾ ആടുജീവിതം ടീം..”, അഭിലാഷ് പിള്ള പ്രിത്വിരാജിന് ഒപ്പം നിൽക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. അഭിലാഷിന്റെ വാക്കുകൾ അംഗീകരിച്ച് നിരവധി പേർ കമന്റ് ഇട്ടിട്ടുമുണ്ട്.

പൃഥ്വിരാജ് ഏറെ കഷ്ടപ്പാട് സഹിച്ച് ചെയ്തൊരു സിനിമയാണ് ആടുജീവിതം. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറക്കുകയും അതുപോലെ കൂട്ടുകയുമൊക്കെ ചെയ്തിരുന്നു അദ്ദേഹം. ബ്ലെസ്സി ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് വർഷം വേറെയൊരു സിനിമകളും ചെയ്യാതെ ഇരിക്കുകയും അതിന്റെ ഫലം റിലീസ് രണ്ടുപേർക്കും പ്രേക്ഷകർ നൽക്കുകയും ചെയ്തിരിക്കുകയാണ്. പ്രിത്വിരാജിന്റെ സിനിമ ജീവിതത്തിൽ ഏറെ നിർണായകമായ പങ്കാണ് ഈ ചിത്രം വഹിച്ചിരിക്കുന്നത്.