‘ക്യൂട്ടി ഓൺ ഡ്യൂട്ടി!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് റിതിക സിംഗ്..’ – ഫോട്ടോസ് കാണാം

ഫെമയിൽ ബോക്സിംഗ് പശ്ചാത്തലത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഇരുതി സുട്രു. മാധവൻ ഏറെ നാളുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ മനസ്സിലേക്ക് വീണ്ടും ചേക്കേറിയ ചിത്രം കൂടിയായിരുന്നു ഇത്. സുധ കൊങ്ങരയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരേ സമയം തമിഴിലും ഹിന്ദിയിലും ഷൂട്ട് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത് റിതിക സിംഗ് എന്ന പുതുമുഖമായിരുന്നു.

റിതികയുടെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത പ്രകടനമാണ് കാഴ്ചവച്ചത്. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് യഥാർത്ഥ ജീവിതത്തിൽ റിതിക മിക്സഡ് മാർഷ്യൽ ആർട്സ് ചെയ്യുന്ന ഒരു താരമായിരുന്നു. സൂപ്പർ ഫൈറ്റ് ലീഗിൽ റിതിക മത്സരിച്ചിട്ടുമുണ്ട്. അതിന്റെ പരസ്യത്തിൽ കണ്ട് ഇഷ്ടപ്പെട്ടാണ് സുധ റിതികയെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. റിതിക ആ ജോലി ഭംഗിയായി ചെയ്തു.

അത് വഴി റിതികയ്ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങളും ലഭിച്ചു. ഇരുതി സുട്രുവിന്റെ തെലുങ്ക് റീമേക്കിലും റിതിക അഭിനയിച്ചിട്ടുണ്ട്. 2020-ൽ ഇറങ്ങിയ ഓ മൈ കടവുളേയാണ് റിതികയുടെ അവസാനമായി ഇറങ്ങിയ ചിത്രം. തമിഴിൽ നാലോളം സിനിമകളാണ് റിതികയുടെ പുറത്തിറങ്ങാനുള്ളത്. റിതിക ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഒരു താരസുന്ദരി കൂടിയാണ്.

‘ക്യൂട്ടി ഓൺ ഡ്യൂട്ടി’ എന്ന ക്യാപ്ഷനോടെ തന്റെ പുതിയ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോസ് റിതിക പങ്കുവച്ചതിന്റെ താഴെ നടി റെബ ജോൺ ‘യു മീൻ ഹോട്ടി ഓൺ ഡ്യൂട്ടി’ എന്ന കമന്റും നൽകിയിട്ടുണ്ട്. മഞ്ഞ ടി ഷർട്ട് ധരിച്ച് പൊളി ലുക്കിൽ ക്യാപിച്ചിനോ കൈയിൽ പിടിച്ചിരിക്കുന്ന സിംപിൾ ഫോട്ടോസാണ് റിതിക പങ്കുവച്ചിട്ടുള്ളത്. റിതിക സ്ഥിരമായി പോകുന്ന ഒരു സ്ഥലമാണെന്ന് നേരത്തെയുള്ള ഫോട്ടോസ് കണ്ടാൽ വ്യക്തമാണ്.

CATEGORIES
TAGS