‘ഗോകർണത്തെ ബീച്ചിൽ ക്രിസ്തുമസ് അവധി അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര..’ – ഫോട്ടോസ് കാണാം

അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ് വരവായി. മഹാമാരിയിൽ നിന്ന് ലോകം പതിയെ മുക്തി നേടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലും ക്രിസ്തുമസിന് ആഘോഷത്തിന് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴും ജനങ്ങളിൽ ഭീതി പരത്തി ഉണ്ടെങ്കിലും ക്രിസ്തുമസ് ആഘോഷം എല്ലാ മാനദണ്ഡങ്ങളോടും നടക്കും. നന്മയുടെ ഒരു പുതുവർഷത്തെ ജനങ്ങൾ വരവേൽക്കുന്നത് ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ടാണ്.

മലയാളികളും ആഘോഷങ്ങളുടെ കാര്യത്തിലും ഒട്ടും പിറകിലല്ല. കഴിഞ്ഞ വർഷം പൊതുവേ ക്രിസ്തുമസ് ആഘോഷങ്ങൾ വളരെ ലളിതമായിട്ടാണ് എല്ലാവരും ആഘോഷിച്ചത്. മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും ക്രിസ്തുമസിനെ വരവേറ്റുകൊണ്ട് തങ്ങളുടെ ആരാധകർക്ക് ആശംസകൾ അറിയിച്ച് ഫോട്ടോഷൂട്ടുകൾ ചെയ്ത പോസ്റ്റുകൾ ഇടുന്നുമുണ്ട്.

ചിലർ ഷൂട്ടിംഗ് തിരക്കിൽ നിന്ന് ബ്രേക്ക് എടുത്തുകൊണ്ട് ക്രിസ്തുമസ് അവധി ആഘോഷിക്കാൻ വിനോദ സഞ്ചാര മേഖലകളിലേക്ക് യാത്രയും പോയിരിക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അഭിനയത്രിയും മോഡലുമായ ഋതു മന്ത്ര അവധി ആഘോഷിക്കാൻ പോയത് അധികം താരങ്ങൾ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ്.

കർണാടകയിലെ ഗോകർണതാണ് ഋതു മന്ത്ര വെക്കേഷൻ അടിച്ചുപൊളിക്കാൻ പോയിരിക്കുന്നത്. ഗോകർണത്തെ ബീച്ചിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഋതു പോസ്റ്റ് ചെയ്തത്. വ്യത്യസ്തമായ ഒരു ബീച്ച് ഡ്രസ്സ് ധരിച്ചാണ് ഋതു മന്ത്ര കടൽ തീരത്ത് തിരമാല നോക്കിയിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇടുകയും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത്.

CATEGORIES
TAGS Gokarna