November 29, 2023

‘പുതിയ ഹെയർ സ്റ്റൈൽ!! മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് നടി റിനി രാജ്..’ – ഫോട്ടോസ് വൈറൽ

പന്ത്രണ്ടാമത്തെ വയസ്സ് മുതൽ അഭിനയ രംഗത്ത് സജീവമായി തുടരുന്ന ഒരാളാണ് നടി റിനി രാജ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഓർമ്മ എന്ന മ്യൂസിക് വീഡിയോയിലാണ് ആദ്യമായി അഭിനയിച്ചത്. 2014-ൽ ഇറങ്ങിയ മരംകൊത്തി എന്ന സിനിമയിൽ രണ്ടാം നായികയായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. പിന്നീട് സ്മാർട്ട് ബോയ്സ്, ഒറ്റക്കോലം, നിഴൽ, പാട്ടായ് കലാപ്പു തുടങ്ങിയ മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചു.

ഇത് കൂടാതെ കുറച്ച് ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് റിനി. ടെലിവിഷൻ രംഗത്തേക്ക് വരുന്നത് മഴവിൽ മനോരമയിലെ മംഗല്യപട്ട് എന്ന പരമ്പരയിലൂടെയാണ്. അതിൽ മൈന എന്ന കഥാപാത്രത്തെയാണ് റിനി അവതരിപ്പിച്ചത്. പിന്നീട് 2017 കറുത്തമുത്തിന്റെ രണ്ടാം കാലഘട്ടത്തിൽ ബാലചന്ദ്രിക എന്ന കഥാപാത്രത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

22 വയസ്സ് മാത്രമാണ് റിമിയുടെ പ്രായം. ഈ പ്രായത്തിൽ തന്നെ മികവുറ്റതും പ്രായത്തിന് അതീതമായതുമായ കഥാപാത്രങ്ങളും റിനി സീരിയലിൽ അവതരിപ്പിച്ചിട്ടുണ്ട്. കസ്തൂരിമാൻ, താമരത്തുമ്പി തുടങ്ങിയ പരമ്പരകളിലും റിനി അഭിനയിച്ചിട്ടുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ പങ്കെടുത്തതോടെ ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചു. ഇപ്പോഴും സ്റ്റാർ മാജിക്കിൽ ഒരു നിറസാന്നിധ്യമാണ് റിനി രാജ്.

ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്സും താരത്തിന് ഇപ്പോഴുണ്ട്. റിമിയുടെ പുതിയ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കടൽ തീരത്തിന് മുന്നിൽ നിൽക്കുന്ന പുതിയ ചിത്രങ്ങൾ റിനി തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുമുണ്ട്. ഹെയർ സ്റ്റൈൽ ഒക്കെ മാറ്റി ആളാകെ മാറി പോയെന്നാണ്‌ ആരാധകരിൽ ചിലർ പറയുന്നത്.