ബിഗ് ബോസിന്റെ ഒരു സീസൺ കൂടി അങ്ങനെ അവസാനിച്ചിരിക്കുകയാണ്. ഫിനാലെ കഴിഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ഇപ്പോഴും സജീവമാണ്. നർത്തകിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ബിഗ് ബോസിന്റെ ഈ സീസണിലെ ടൈറ്റിൽ വിന്നറായി മാറിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയി കൂടിയാണ് ദിൽഷ.
ദിൽഷ കുഞ്ഞ് അനിയനെ പോലെ കാണുന്ന ബ്ലെസ്ലീയെ പിന്തള്ളിയാണ് ഒന്നാമത്തെ എത്തിയത്. നേരിയ ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണ് ബ്ലെസ്ലീ രണ്ടാം സ്ഥാനത്തേക്ക് പോയത്. സീസണിലെ വിജയി എന്ന് നേരത്തെ തന്നെ ചിലർ വിധി എഴുതിയ റിയാസ് സലിമിനാകട്ടെ മൂന്നാം സ്ഥാനം നേടാൻ മാത്രമേ സാധിച്ചിരുന്നോള്ളു. റിയാസിന് വേണ്ടി വലിയ രീതിയിലുള്ള പിന്തുണ സെലിബ്രിറ്റികളിൽ നിന്ന് വരെ ഉണ്ടായിരുന്നു.
ദിൽഷയുടെ വിജയത്തിന് പിന്നിൽ കാരണം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന നേരത്തെ പുറത്താക്കപ്പെട്ട മത്സരാർത്ഥിയുടെ ആരാധകരാണെന്ന് ചില വിമർശനങ്ങൾ ഉണ്ടെങ്കിലും ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചാണ് ദിൽഷ കഴിവ് തെളിയിച്ചിട്ടുള്ളതെന്ന സംസാരവും ഉണ്ട്. എന്തായാലും വിമർശനങ്ങൾക്ക് ഒന്നും ദിൽഷ മുഖം കൊടുക്കുന്നതെയില്ല.
ബിഗ് ബോസ് വിജയിയായതിന്റെ സന്തോഷം തന്റെ കുടുംബത്തിനും ഉറ്റ സുഹൃത്തുകൾക്ക് ഒപ്പം ആഘോഷമാക്കിയിരിക്കുകയാണ് ദിൽഷ ഇപ്പോൾ. ” കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ നടന്ന ഇവന്റിൽ നിന്നുള്ള കാഴ്ചകൾ! നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു..”, ദിൽഷ ആഘോഷങ്ങളുടെ ചെറിയ ഒരു പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. ആഘോഷങ്ങളിൽ ബിഗ് ബോസിലെ ദിൽഷയുടെ അടുത്ത സുഹൃത്ത് റോബിൻ പങ്കെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.