‘ആഹാ കളർ ആയിട്ടുണ്ടല്ലോ!! സാരിയിൽ തകർപ്പൻ ലുക്കിൽ നടി രസ്ന പവിത്രൻ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഓർത്തിരിക്കുന്ന താരങ്ങൾ ഒരുപാട് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ നായകനോ നായികയോ ആയിട്ട് പോലും അല്ലായിരിക്കും അഭിനയിച്ചിട്ടുണ്ടായിരിക്കുക പക്ഷെ അവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കും. ചിലർ വിവാഹശേഷം ആയിരിക്കും സിനിമ ജീവിതത്തിന് ബ്രേക്ക് ഇടുന്നത്.

അവരിൽ പലരും സിനിമയിൽ ഒരു തിരിച്ചുവരവും നടത്താറുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു താരമാണ് നടി രസ്ന പവിത്രൻ. വിവാഹത്തിന് മുമ്പും രസ്ന അധികം സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടുമില്ല. പക്ഷെ മലയാളത്തിൽ യുവ നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്ക് ഒപ്പമാണ് രസ്ന പവിത്രൻ അഭിനയിച്ചത്. ആ രണ്ട് സിനിമകളിലും രസ്ന അവരുടെ സഹോദരിയുടെ റോളിലാണ് അഭിനയിച്ചിട്ടുള്ളത്. അതും രസ്നയെ മലയാളികൾ ഓർത്തിരിക്കാൻ ഒരു കാരണമാണ്.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഊഴം എന്ന സിനിമയിൽ രസ്ന പൃഥ്വിരാജിന്റെ അനിയത്തിയും സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ അനിയത്തിയും രസ്ന അഭിനയിച്ചിട്ടുണ്ട്. രസ്നയുടെ ആദ്യ സിനിമ പക്ഷെ തമിഴിൽ നിന്നാണ്. തെരിയാമ്മ ഉനെ കാതലിച്ചിട്ടെന്ന് എന്ന സിനിമയിലാണ് രസ്ന നായികയായി ആദ്യമായി അഭിനയിച്ചത്. ആമി, എതിർ വീച്ചു തുടങ്ങിയ സിനിമകളിലും രസ്ന അഭിനയിച്ചിട്ടുണ്ട്.

രസ്ന സമൂഹ മാധ്യമങ്ങളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത അത് പോസ്റ്റ് ചെയ്യുന്ന ഒരാളാണ്. ഇപ്പോഴിതാ ഒരു കളർഫുൾ സാരിയിൽ ചെയ്ത രസ്നയുടെ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളിൽ രസ്നയെ കാണാനും പൊളി ലുക്കാണെന്ന് ആണ് ആരാധകർ പറയുന്നത്. പ്രിയങ്ക പ്രഭാകറാണ് സ്റ്റൈലിംഗ് ചെയ്തത്. അജയനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by