‘പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്ന് കരുത്തേകി..’ – സഹോദരന് ജന്മദിനാശംസ നേർന്ന് റിമി ടോമി

പിന്നണി ഗായികയായി 20 വർഷത്തിൽ അധികമായി സജീവമായി നിൽക്കുന്ന ഒരാളാണ് ഗായിക റിമി ടോമി. മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ച് വന്ന റിമി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയായും അവതാരകയായും മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായുമൊക്കെ സജീവമായി നിന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു കലാകാരിയാണ്.

കോട്ടയം പല സ്വദേശിനിയായ റിമിയ്ക്ക് ഒരു സഹോദരനുണ്ട്. റിങ്കു ടോം എന്നാണ് സഹോദരന്റെ പേര്. സിനിമ നടിയായ മുക്തയുടെ ഭർത്താവ് കൂടിയാണ് റിങ്കു. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരന്റെ ജന്മദിനത്തിൽ ചേച്ചിയായ റിമി പങ്കുവച്ച മനോഹരമായ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ തന്റെ ഒപ്പം നിന്നതിന് നന്ദി പറയുകയും ചെയ്തു.

“ഹാപ്പി ബർത്ത് ഡേ ടാ.. ഇതുപോലെയുള്ള ഒരു സഹോദരനെ തന്നതിൽ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷേ നേരിട്ട് ഇതുവരെ പറഞ്ഞിട്ട് ഇല്ലേലും.. നിഴൽ പോലെ കൂടെ നിൽക്കാനും ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്ന് കരുത്തേകി. കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാനും നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല.

പ്രായത്തിൽ എന്റെ അനുജൻ ആയാലും. നീ സൂപ്പർ ആണെടാ.. ഇങ്ങനെയൊരു ബ്രദർ ആൻഡ് സിസ്റ്റർ കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..”, റിമി സഹോദരന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ജന്മദിനാശംസകൾ നേർന്നു. 2015-ലാണ് റിങ്കുവും മുക്തയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഒരു പെൺകുട്ടിയും ഇരുവർക്കുമുണ്ട്.