‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, തിരികെ എന്റെ സ്ഥലത്തേക്ക്..’ – വർക്ക്ഔട്ട് വീണ്ടും ആരംഭിച്ച് റിമി ടോമി

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായികയാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ചുകൊണ്ട് പിന്നണി ഗായികയായി തുടങ്ങിയ റിമി പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ ഗായികയായി പാടി. അഭിനയ രംഗത്തും ശ്രദ്ധനേടിയിട്ടുള്ള റിമിയ്ക്ക് ഒരുപാട് ആരാധകർ ഗായിക രീതിയിൽ തന്നെയുണ്ട്. സ്റ്റേജ് ഷോകളിൽ പാടിയായിരുന്നു റിമിയുടെ തുടക്കം.

അതെ റിമി തന്നെ സ്റ്റേജ് ഷോകളിൽ പാടി ആളുകളെ കൈയിലെടുക്കുന്നതിലും മിടുക്കിയാണ്. റിമിയുടെ പ്രോഗ്രാം ഉണ്ടെങ്കിൽ ഒരു പ്രതേക ഓളം ആയിരിക്കുമെന്ന് പലപ്പോഴും മലയാളികൾ തന്നെ വിലയിരുത്തിയിട്ടുള്ളതാണ്. നാല്പത് വയസ്സ് പിന്നിട്ടെങ്കിലും റിമിയുടെ എനർജിക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ചാനൽ പ്രോഗ്രാമുകളിൽ വിധികർത്താവുമായും ഇപ്പോൾ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് റിമി.

കൗണ്ടറുകൾ അടിക്കുന്ന കാര്യത്തിലും റിമി ഒട്ടും പിന്നിൽ അല്ല. ഇത്തരം പെട്ടന്നുള്ള കൗണ്ടറുകൾ പറയുന്നത് കൊണ്ടും പ്രേക്ഷകർക്ക് റിമിയെ കാര്യമാണ്. അവതാരകയായും റിമി തിളങ്ങിയിട്ടുണ്ട്. കൈ വച്ചിട്ടുള്ള എല്ലാ മേഖലയിലും കൈയടി നേടിയിട്ടുള്ള ഒരാളാണ് റിമി എന്നതിൽ ആർക്കും സംശയവുമില്ല. ഒരു സമയം വരെ അൽപ്പം തടിയൊക്കെ റിമിയെയാണ് മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ളതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല.

ജിമ്മിലൊക്കെ സ്ഥിരമായി പോയി തന്റെ ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരിയായി മാറിയിട്ടുണ്ട് റിമി. ക്രിസ്തുമസ് ന്യൂ ഇയർ തിരക്കുകൾ കഴിഞ്ഞ് റിമി ഫിൻലൻഡിൽ അവധി ആഘോഷിക്കാൻ പോയിരിക്കുക ആയിരുന്നു. അവിടെ നിന്ന് മടങ്ങിയെത്തിയ റിമി വീണ്ടും ജിമ്മിൽ വർക്ക് ഔട്ട് ആരംഭിച്ചതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, തിരികെ എന്റെ സ്ഥലത്തേക്ക്..”, എന്ന ക്യാപ്ഷനോടെയാണ് റിമി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.