‘ഉർവശിയുടെ മകൾ കുഞ്ഞാറ്റ അല്ലേ ഇത്!! സഹോദരങ്ങൾക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിൽ ഏറെ തിരക്കുള്ള രണ്ട് താരങ്ങളായ മനോജ് കെ ജയനും ഉർവശിയും വിവാഹിതരായപ്പോൾ അവരുടെ കുടുംബജീവിതം പ്രേക്ഷകർ ഏറെ ഉറ്റുനോക്കിയിരുന്നു. പക്ഷേ ഇരുവരും തമ്മിൽ വേർപിരിഞ്ഞപ്പോൾ ഏവരും ഞെട്ടലോടെയാണ് അത് സ്വീകരിച്ചത്. തേജലക്ഷ്മി എന്ന പേരിൽ ഒരു മകളുമുണ്ട്.

പിന്നീട് മനോജ് കെ ജയനും ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും ഓരോ കുട്ടികളുമുണ്ട്. എങ്കിലും മലയാളി പ്രേക്ഷകർ ഏറെ നോക്കിയത് മനോജ്, ഉർവശി എന്നിവരുടെ മകളായ തേജലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനായിരുന്നു. അച്ഛനെയും അമ്മയെയും പോലെ മകളും സിനിമയിലേക്ക് തന്നെ എത്തുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കി. മകൾ ഇരുവർക്കും ഒപ്പം മാറിമാറി താമസിച്ചു.

ഉപരിപഠനം പൂർത്തിയായ തേജ അടുത്തിടെ നാട്ടിൽ വന്നിരുന്നു. അമ്മയ്ക്കും അച്ഛനും ഒപ്പം പ്രതേകം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ അന്ന് തേജ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രണ്ടാനമ്മ ആശയുടെ ആദ്യ മകളായ ശ്രേയയ്ക്കും സഹോദരനായ അമൃതിന് ഒപ്പമുള്ള ചിത്രങ്ങൾ തേജ പങ്കുവച്ചിരുന്നു. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് സഹോദരങ്ങൾക്ക് ഒപ്പം തേജലക്ഷ്മിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

നേരത്തെ ഉർവശിയുടെ രണ്ടാം വിവാഹിതത്തിൽ ജനിച്ച മകനായ ഇഷാൻ ഒപ്പമുള്ള ചിത്രവും തേജ പങ്കുവച്ചിട്ടുണ്ട്. ശ്രേയയും തേജയും ഒരേപ്രായമാണ്. ഒരേ പ്രായം ആണെങ്കിലും ആദ്യം ബിരുദം നേടിയത് ശ്രേയ ആയിരുന്നു. തേജ ബിരുദം നേടിയതുപോലെ തന്നെ വിദേശത്ത് നിന്നുമാണ് ശ്രേയയും ബിരുദം സ്വന്തമാക്കിയത്. കുഞ്ഞാറ്റ എന്നാണ് മനോജ് കെ ജയനും ഉർവശിയും തേജലക്ഷ്മിയെ വിളിക്കുന്നത്.